
നൈറ്റ് ബീച്ച് തുറന്ന് അബുദാബി മുൻസിപ്പാലിറ്റി
അബുദാബി: അബുദാബി മുനിസിപ്പാലിറ്റി കോര്‍ണിഷില്‍ നൈറ്റ് ബീച്ച് തുറന്നു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും രാത്രിയിലും ബീച്ചില്‍ സുരക്ഷിത നീന്തല്‍ സാധ്യമാക്കുന്നതാണ് നൈറ്റ് ബീച്ച്. പ്രവൃത്തിദിവസങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയാണ് നൈറ്റ് ബീച്ചില്‍ സന്ദര്‍ശനം അനുവദിക്കുക.
വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ അര്‍ധരാത്രി വരെയും നൈറ്റ് ബീച്ച് പ്രവര്‍ത്തിക്കും. നീന്തലിനു പുറമേ വോളിബാള്‍, ബാസ്‌കറ്റ് ബാള്‍, ഫുട്ബാള്‍ എന്നീ കായിക ഇനങ്ങളിലും ഇവിടെ പങ്കെടുക്കാവുന്നതാണ്.