'സ്റ്റോപ്പ്' ബോർഡുള്ള സ്കൂൾ ബസിനെ മറികടക്കരുതെന്ന് അബുദാബി പൊലീസ്: ലംഘിച്ചാൽ ആയിരം ദിർഹം പിഴ

വിവിധ രാജ്യക്കാരായ ജനങ്ങളെ ബോധവൽക്കരിക്കാനായി ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ വിഡിയോയും പൊലീസ് പുറത്തിറക്കി
Abu Dhabi Police instructions about Do not overtake school buses with stop signs

'സ്റ്റോപ്പ്' ബോർഡുള്ള സ്കൂൾ ബസിനെ മറികടക്കരുതെന്ന് അബുദാബി പൊലീസ്: ലംഘിച്ചാൽ ആയിരം ദിർഹം പിഴ

Updated on

അബുദാബി: സ്റ്റോപ് ബോർഡ് പ്രദർശിപ്പിക്കുന്ന സ്കൂൾ ബസിനെ മറ്റ് വാഹനങ്ങൾ മറികടക്കരുതെന്നും 5 മീറ്റർ അകലെ വാഹനങ്ങൾ നിർത്തണമെന്നും അബുദാബി പൊലീസ് നിർദേശം നൽകി. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്‍റും ശിക്ഷ ലഭിക്കും.

വിവിധ രാജ്യക്കാരായ ജനങ്ങളെ ബോധവൽക്കരിക്കാനായി ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ വിഡിയോയും പൊലീസ് പുറത്തിറക്കി. സ്കൂൾ യാത്ര സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. സ്കൂൾ ബസിന്‍റെ ഡ്രൈവർ സ്റ്റോപ് ബോർഡ് നീക്കിയാൽ മാത്രമേ മറ്റു വാഹനങ്ങൾക്ക് ബസിനെ മറികടന്ന് പോകാൻ അനുമതിയുള്ളു.

കുട്ടികളെ കയറ്റാനും ഇറക്കാനും ബസ് നിർത്തിയിടുമ്പോൾ സ്റ്റോപ് ബോർഡ് ഇടാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. സ്കൂൾ പരിസരത്ത് വേഗം കുറച്ച് വാഹനമോടിക്കണം. സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകണം. സ്കൂൾ ബസിന് അനുവദിച്ച പാർക്കിങ്ങിൽ നിർത്തിയ ശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ തുടങ്ങിയ നിർദേശങ്ങളും സ്കൂൾ ബസ് ഡ്രൈവർമാർക്ക് അബുദാബി പൊലീസ് നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com