നാല് ദര്‍ബ് ടോള്‍ ഗേറ്റുകളുടെ പുനര്‍നാമകരണം നടത്തി അബുദാബി

ഓരോ ടോള്‍ ഗേറ്റുകളുടെയും കൃത്യമായ സ്ഥലവും പാതയും തിരിച്ചറിയാന്‍ ഡ്രൈവര്‍മാരെ സഹായിക്കുന്നതിനാണ് നടപടി.
Abu Dhabi renames four Darb toll gates

നാല് ദര്‍ബ് ടോള്‍ ഗേറ്റുകളുടെ പുനര്‍നാമകരണം നടത്തി അബുദാബി

Updated on

അബുദാബി: യാത്രക്കാർക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി അബുദാബിയിലെ നാല് ദര്‍ബ് ടോള്‍ ഗേറ്റുകളുടെ പുനര്‍നാമകരണം നടത്തി. ഓരോ ടോള്‍ ഗേറ്റുകളുടെയും കൃത്യമായ സ്ഥലവും പാതയും തിരിച്ചറിയാന്‍ ഡ്രൈവര്‍മാരെ സഹായിക്കുന്നതിനാണ് നടപടി.

അല്‍ മഖ്ത പാലത്തില്‍ സ്ഥിതി ചെയ്യുന്ന അല്‍ മഖ്ത ടോള്‍ ഗേറ്റ്, മുസ്സഫ പാലത്തിലുള്ള റബ്ദാന്‍ ടോള്‍ ഗേറ്റ്, ഷെയ്ഖ് സായിദ് പാലത്തിലെ സാസ് അല്‍ നഖല്‍ ടോള്‍ ഗേറ്റ്, ഷെയ്ഖ് ഖലീഫ പാലത്തിലെ അല്‍ സഅദിയാത്ത് ടോള്‍ ഗേറ്റ് എന്നിവയാണ് പേരുമാറ്റം നടത്തിയ ടോള്‍ഗേറ്റുകള്‍.

ഗതാഗത ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനും റോഡ് ഉപയോക്താക്കളുടെ ആശയക്കുഴപ്പം കുറക്കാനുമാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.

logo
Metro Vaartha
www.metrovaartha.com