
ഭക്ഷ്യ നിയമ ലംഘനം: അബുദാബിയിൽ റസ്റ്റോറന്‍റ് അടപ്പിച്ചു
representative image
അബുദാബി: അബുദാബിയിൽ ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച റസ്റ്റോറന്‍റ് അധികൃതർ അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്ന കാരണത്താലാണ് റസ്റ്റോറന്‍റ് പൂട്ടാൻ അധികൃതർ നിർദേശിച്ചത്.
അബൂദബി ന്യൂ ഷഹാമയിൽ സ്ഥിതി ചെയ്യുന്ന കോഹിനൂർ റസ്റ്റോറന്‍റ് അടച്ചു പൂട്ടാനാണ് അബൂദബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്‌സ) ഉത്തരവിട്ടത്. സി.എൻ 1080144 എന്ന വ്യാപാര ലൈസൻസ് നമ്പറുള്ള റസ്റ്റോറന്‍റാണ് അടച്ചുപൂട്ടാൻ അഡാഫ്‌സ ഉത്തരവിട്ടത്.