ഭക്ഷ്യ നിയമം ലംഘിച്ചു: അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി

Abu Dhabi super market closed for violating food safety rules
ഭക്ഷ്യ നിയമം ലംഘിച്ചു: അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടിRepresentative image
Updated on

അബുദാബി: ഭക്ഷ്യ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടിയതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അഥോറിറ്റി (അദഫ്‌സ) അറിയിച്ചു. അൽ ഖാലിദിയ ജില്ലയിലെ സ്റ്റോറിനെതിരെയാണ് നടപടി സ്വീകരിച്ചത്.

2008ലെ ഭക്ഷ്യ നിയമം നമ്പർ (2) ലംഘിച്ചതിന് വാണിജ്യ ലൈസൻസ് നമ്പർ (CN- 4314510) ഉള്ള സേവ്‌വേ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിയെന്നും നിയമം ലംഘിച്ചതിലൂടെ, സൂപ്പർമാർക്കറ്റ് "പൊതുജനാരോഗ്യത്തിന് അപകടമാണ്" എന്നും അഥോറിറ്റി വ്യക്തമാക്കി.

കഴിഞ്ഞ മാസം നിയമലംഘനങ്ങൾ ആവർത്തിച്ചതിന്‍റെ പേരിൽ അഥോറിറ്റി ഒരു കഫേ അടച്ചുപൂട്ടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com