

ഊർജ വികസനത്തിന് 30,000 കോടി ഡോളർ
അബുദാബി: ഊർജ-ജല സംവിധാനങ്ങൾ പരിഷ്കരിക്കാൻ 10 വർഷത്തിനുള്ളിൽ 30,000 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് അബുദാബി. ഈ മേഖലകളുടെ വികസനത്തിനായി വർഷത്തിൽ ശരാശരി 3500 കോടി ദിർഹം വീതം ചെലവഴിക്കും.
10 വർഷം മുൻപ് ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്ന അബുദാബിയുടെ സംശുദ്ധ ഊർജ ഉപഭോഗം ഇപ്പോൾ 45 ശതമാനത്തിൽ എത്തി.
2030ഓടെ ഇത് 60 ശതമാനത്തിലധികം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അബുദാബി സസ്റ്റൈനബിലിറ്റി വീക്കിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സാന്നിധ്യത്തിലായിരുന്നു സുപ്രധാന പ്രഖ്യാപനങ്ങൾ.