

നാല് സഹോദരങ്ങൾക്ക് ദുബായിൽ അന്ത്യവിശ്രമം
ദുബായ് : അബുദാബി-ദുബായ് റോഡിലെ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച നാലു സഹോദരങ്ങൾക്ക് അന്തിമ വിട നൽകി യുഎഇയിലെ പ്രവാസ സമൂഹം. മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്‍റെയും റുക്സാനയുടെയും മക്കളായ അഷാസ് (14), അമ്മാർ (12), അസാം (8), അയാഷ് (5) എന്നിവരുടെ ഖബറടക്കം ദുബായിൽ നടത്തി.
ചൊവ്വാഴ്ച വൈകിട്ട് ദുബായ് മുഹൈസിനയിലെ അൽ ഷുഹാദ പള്ളിയിൽ നടന്ന ജനാസ നമസ്കാരത്തിന് ശേഷമായിരുന്നു. ഖബറടക്കം.
അബുദാബിയിലെ പ്രാർഥനകൾക്ക് ശേഷം മക്കളുടെ മുഖം അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിക്കളായ അബ്ദുൽ ലത്തീഫിനും റുക്സാനയ്ക്കും ഏക സഹോദരി ഇസ്സയ്ക്കും അവസാനമായി കാണിച്ച ശേഷം ദുബായിൽ എത്തിച്ചു. പരുക്കുകൾ അവഗണിച്ച് വീൽചെയറിൽ മക്കളെ അവസാനമായി യാത്രയാക്കാൻ അബ്ദുൽ ലത്തീഫ് ദുബായിലേയ്ക്ക് എത്തിയിരുന്നു. ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞായിരുന്നു ദുരന്തം.