

അബുദാബി വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി ആശുപത്രി വിട്ടു
ദുബായ്: നാല് സഹോദരങ്ങളടക്കം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി ആശുപത്രിവിട്ടു. മരിച്ച സഹോരങ്ങളുടെ ഏക സഹോദരിയും അപകടത്തിൽ പരിക്കേറ്റ മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫിന്‍റെ ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും ഏക മകളുമായ ഇസ്സ(10)യാണ് ചികിത്സ പൂർത്തിയാക്കി ആശുപത്രിയിൽനിന്ന് മടങ്ങിയത്. പരിക്കേറ്റതിനെ തുടർന്ന് ശാസ്ത്രക്രിയക്ക് വിധേയയായ റുക്സാന ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഇസയുടെ സഹോദരങ്ങളായ അഷസ് (14), അമ്മാര്‍ (12), അസ്സാം(8), അയാഷ് (5) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മൃതദേഹങ്ങൾ ചൊവ്വാഴ്ച അസർ നമസ്കാര ശേഷം ദുബൈ ഖിസൈസ് സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കിയിരുന്നു. അപകടത്തിൽ മരിച്ച വീട്ടുജോലിക്കാരി തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയുടെ മൃതദേഹം നാട്ടിലെത്തിച്ചാണ് ഖബറടക്കിയത്. ഞായറാഴ്ച പുലർച്ചെ 4മണിയോടെ അബൂദബി-ദുബൈ റോഡില്‍ ഷഹാമക്ക് അടുത്താണ് അപകടമുണ്ടായത്. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു.