

അബുദാബിയിൽ പുതുവത്സരാഘോഷങ്ങൾ
അബുദാബി: പുതുവർഷാഘോഷം അവിസ്മരണീയമാക്കാൻ അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഒരുക്കങ്ങൾ തുടങ്ങി.. 62 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും 6500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോയുമായും ഒരുക്കിയാണ് 2026നെ സ്വാഗതം ചെയ്യുന്നത്. 5 ഘട്ടങ്ങളിലായി നടക്കുന്ന വിനോദ പരിപാടികൾ രാത്രി 8ന് ആരംഭിക്കും.
രാത്രി 12ന് ആരംഭിക്കുന്ന വെടിക്കെട്ട് ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ടുനിൽക്കും. ഈ പ്രകടനത്തിലൂടെ 5 ഗിന്നസ് റെക്കോർഡുകൾ ഭേദിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
പുതുവർഷപ്പുലരിയുടെ 20 മിനിറ്റ് മുൻപ് നടക്കുന്ന ഡ്രോൺ ഷോയിലൂടെയായിരിക്കും കൗണ്ട് ഡൗൺ ആരംഭിക്കുക. 6500 ഡ്രോണുകൾ യുഎഇയുടെ സംസ്കാരവും പൈതൃകവും ചരിത്രവും തുടങ്ങിയവ അൽവത്ബയുടെ ആകാശത്ത് വരച്ചിട്ട് കാണികളെ വിസ്മയിപ്പിക്കും. രാജ്യാന്തര കലാകാരന്മാർ അണിനിരക്കുന്ന കലാവിരുന്നുകളുമുണ്ടാകും