അക്കാഫ് ലിറ്റററി ക്ലബ്ബിന്‍റെ വായനാദിനാചരണം

അക്കാഫ് അസോസിയേഷൻ മുൻ ട്രഷററും എഴുത്തുകാരനുമായ നൗഷാദ് മുഹമ്മദ് ചർച്ചകൾക്ക് നേതൃത്വം നൽകി.
Acaf Literary Club's Reading Day celebration

അക്കാഫ് ലിറ്റററി ക്ലബ്ബിന്‍റെ വായനാദിനാചരണം

Updated on

ദുബായ്: അക്കാഫ് അസോസിയേഷന്‍റെ കീഴിലുള്ള അക്കാഫ് ലിറ്റററി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വായനാദിനം ആഘോഷിച്ചു. അക്കാഫ് അസോസിയേഷന്‍റെ ഓഫീസിൽ നടത്തിയ ചടങ്ങിൽ എഴുത്തുകാരനും മാനേജ്മെന്‍റ് വിദഗ്ദ്ധനുമായ കരിമ്പുഴ രാമൻ മുഖ്യാതിഥിയായിരുന്നു.

'സോഷ്യൽ മീഡിയ/ ഓൺലൈൻ വായനകൾ ഗൗരവതരമായ വായനയെ തളർത്തുകയാണോ?' എന്ന വിഷയത്തിൽ ചർച്ച നടത്തി.

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി. എൽ. മുനീർ , വിൻസെന്‍റ് വലിയവീട്ടിൽ, സാഹിത്യകാരി ഷീല പോൾ, ലിറ്റററി ക്ലബ് ജോയിൻ കൺവീനർമാരായ ലക്ഷ്മി ഷിബു, ഫെബിൻ ജോൺ, ടി.എൻ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

അക്കാഫ് അസോസിയേഷൻ മുൻ ട്രഷററും എഴുത്തുകാരനുമായ നൗഷാദ് മുഹമ്മദ് ചർച്ചകൾക്ക് നേതൃത്വം നൽകി. കരിമ്പുഴ രാമൻ എഴുതിയ "വിജയഗാഥ" എന്ന പുസ്തകം പരിചയപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com