
ദുബായ് - ഷാർജ റോഡിൽ അപകടം, ജാഗ്രത പാലിക്കണമെന്ന് പൊലീസ്
ദുബായ്: ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം ഉണ്ടായതിനെ തുടർന്ന് ദുബായ് പൊലീസ് ജാഗ്രതാ നിർദേശം നൽകി. “ഷാർജയിലേക്കുള്ള ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം, ഗതാഗതക്കുരുക്കിന് സാധ്യത, ദയവായി ശ്രദ്ധയോടെ വാഹനമോടിക്കുക,” ദുബായ് പൊലീസ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
കാലതാമസം ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ പൊലീസ് ഡ്രൈവർമാർക്ക് നിർദേശം നൽകി.