ഖോർഫക്കാനിൽ പുതിയ അഡ്വഞ്ചർ പാർക്ക് വരുന്നു

സിപ്‌ലൈൻ, സ്വിംഗുകൾ, സ്റ്റോബൽ ഗൺ റൈഡുകൾ, ഹൈക്കിംഗ്, ബൈക്കിംഗ് ട്രെയിലുകൾ എന്നിവ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രമാണ് നിർമിക്കുന്നത്
Adventure park Sharjah Khorfakkan

ഖോർഫക്കാനിൽ പുതിയ 'സാഹസിക പാർക്ക്' വരുന്നു

Updated on

ഷാർജ: ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഡെവലപ്‌മെന്‍റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ ഷാർജയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാനിൽ ആകർഷകമായ സാഹസിക പാർക്ക് നിർമിക്കുന്നു.

സിപ്‌ലൈൻ, സ്വിംഗുകൾ, സ്റ്റോബൽ ഗൺ റൈഡുകൾ, ഹൈക്കിംഗ്, ബൈക്കിംഗ് ട്രെയിലുകൾ എന്നിവ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രമാണ് നിർമിക്കുന്നതെന്ന് ഷുറൂഖിന്‍റെ സിഇഒ അഹമ്മദ് ഒബൈദ് അൽ ഖസീർ പറഞ്ഞു.

ഷാർജയിൽ മൂൺ റിട്രീറ്റ്, അൽ ബദായർ റിട്രീറ്റ്, നജാദ് അൽ മെഖ്‌സർ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഖസ്ബ, മലീഹ നാഷണൽ പാർക്ക്, അൽ നൂർ ഐലൻഡ് തുടങ്ങി നിരവധി ജനപ്രിയ വിനോദ സഞ്ചാര പദ്ധതികൾ അതോറിറ്റി ഇതിനകം നടപ്പാക്കിയിട്ടുണ്ട്.

നിലവിൽ, ഷുറൂഖ് അഞ്ച് ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നു, കൂടുതൽ വികസിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്. മലീഹയിൽ നടന്ന ഷാർജ റമദാൻ മജ്‌ലിസിലാണ് അൽ ഖസീർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com