കുവൈറ്റിൽ വീണ്ടും തീപിടിത്തം; 9 പേർക്ക് പരുക്കേറ്റു, 3 പേരുടെ നില ഗുരുതരം

മെഹബൂലയിലെ ബ്ലോക്ക് ഒന്നിൽ ഇന്ന് രാവിലെയായിരുന്നു തീപിടിത്തം
again fire at kuwait 9 injured
കുവൈറ്റിൽ വീണ്ടും തീപിടിത്തം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീണ്ടും തീപിടിത്തം. കേരളത്തെയാകെ കണ്ണീരിലാഴ്തിയ തീപിടിത്തത്തിന്‍റെ ഞെട്ടൽ മാറും മുൻപാണ് കുവൈറ്റിൽ നിന്നും വീണ്ടും തീപിടിത്തത്തിന്‍റെ വാർത്ത വരുന്നത്. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.

മെഹബൂലയിലെ ബ്ലോക്ക് ഒന്നിൽ ഇന്ന് രാവിലെയായിരുന്നു തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടര്‍ന്നുകയറിയത്. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

Trending

No stories found.

Latest News

No stories found.