എഐ അധിഷ്ഠിത ഭരണ നിർവഹണം: ദുബായ് ജിഡിആർഎഫ്എക്ക് ആഗോള അംഗീകാരം

എഐ അവാർഡ്‌സ് സീരീസാണ് ആഗോള അംഗീകാരം പ്രഖ്യാപിച്ചത്.
AI-based governance: Dubai GDRFA receives global recognition

എഐ അധിഷ്ഠിത ഭരണ നിർവഹണം: ദുബായ് ജിഡിആർഎഫ്എക്ക് ആഗോള അംഗീകാരം

Updated on

ദുബായ്: ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് “ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേണൻസ് സ്ട്രാറ്റജി ഓഫ് 2025” പുരസ്‌കാരം നേടി. എഐ അവാർഡ്‌സ് സീരീസാണ് ആഗോള അംഗീകാരം പ്രഖ്യാപിച്ചത്. ജിഡിആർഎഫ്എ രൂപപ്പെടുത്തുകയും വിജയകരമായി നടപ്പാക്കുകയും ചെയ്ത എഐ അധിഷ്ഠിത ഭരണ സംവിധാനത്തിന്‍റെ മികവിനുള്ള അംഗീകാരമാണിത്.

“കൃത്രിമ ബുദ്ധിയെ ജീവിത നിലവാരവും സേവന നിലവാരവും ഉയർത്തുന്ന പോസിറ്റീവ് ശക്തിയായി ഞങ്ങൾ കാണുന്നു. എഐ ഭരണം എന്നത് ഒരു സാങ്കേതിക തീരുമാനമല്ല മറിച്ച് ഉത്തരവാദിത്തവും സുതാര്യതയും അടിസ്ഥാനമാക്കിയുള്ള ദേശീയ സമീപനമാണ്."- ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമദ് അൽ മർറി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com