റാസൽഖൈമയിൽ ഗതാഗത നിയന്ത്രണത്തിന് എഐ സ്മാർട്ട് ഗേറ്റുകൾ

റാസൽഖൈമയിൽ ഗതാഗത നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 20 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ചു
റാസൽഖൈമയിൽ ഗതാഗത നിയന്ത്രണത്തിന് എഐ സ്മാർട്ട് ഗേറ്റുകൾ
റാസൽഖൈമയിൽ ഗതാഗത നിയന്ത്രണത്തിന് എഐ സ്മാർട്ട് ഗേറ്റുകൾ
Updated on

റാസൽഖൈമ: റാസൽഖൈമയിൽ ഗതാഗത നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 20 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ചതായി പോലീസ് അറിയിച്ചു. എമിറേറ്റിനകത്തേക്കും പുറത്തേക്കുമുള്ള ഇവ സ്ഥാപിച്ചിരിക്കുന്നത്. 'സേഫ് സിറ്റി ഡിജിറ്റൽ സിസ്റ്റം'പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് ഗേറ്റുകൾക്ക് രൂപം നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി.

റോഡ് സുരക്ഷ ഉറപ്പാക്കുക, നിരത്തുകളിൽ നിരീക്ഷണം ഏർപ്പെടുത്തുക, അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ പ്രതികരിക്കാൻ സജ്ജമാവുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഗേറ്റുകൾ സ്ഥാപിച്ചത് എന്ന് റാസൽഖൈമ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.

സ്മാർട്ട് ഗേറ്റുകളിലെ സ്‌ക്രീനിൽ കാലാവസ്ഥ, റോഡ് സാഹചര്യം എന്നിവയെക്കുറിച്ചുള്ള അറിയിപ്പ് നൽകും. ഗേറ്റുകളിൽ നിരീക്ഷണത്തിന് ക്യാമറ സംവിധാനവുമുണ്ട്. ഓപ്പറേഷൻസ് കേന്ദ്രത്തിലിരുന്ന് തത്സമയം സ്ഥിതിഗതികൾ വിലയിരുത്താനും സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com