ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം

ഷാർജ ഡിജിറ്റൽ അതോറിറ്റിയും മൈക്രോസോഫ്റ്റ് യുഎഇയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്
AI training for government employees in Sharjah
ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം
Updated on

ഷാർജ: സർക്കാർ ജീവനക്കാർക്ക് നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിനുള്ള സമഗ്രമായ ദേശീയ പരിപാടിക്ക് ഷാർജയിൽ തുടക്കമായി. ഷാർജ ഡിജിറ്റൽ അതോറിറ്റിയും മൈക്രോസോഫ്റ്റ് യുഎഇയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

എക്‌സിക്യൂട്ടിവ് നേതാക്കൾ, ഡെവലപ്പർമാർ, ഐടി സ്പെഷ്യലിസ്റ്റുകൾ എന്നിവരുൾപ്പെടെ വിവിധ സർക്കാർ മേഖലകളിൽ നിന്നുള്ള ജീവനക്കാരെ പരിശീലിപ്പിക്കാനും അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും നവീകരണം സാധ്യമാക്കാനും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.

സാമ്പത്തികവും സാമൂഹികവുമായ വളർച്ചയെ നയിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള യുഎഇയുടെ യജ്ഞത്തിന് അനുസൃതമായാണ് ഈ സംരംഭം.

ഷാർജയുടെ കാഴ്ചപ്പാടിന് അനുസൃതമായി ഡിജിറ്റൽ മികവിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഷാർജ ഡിജിറ്റൽ ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ ഷെയ്ഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

മൈക്രോസോഫ്റ്റുമായുള്ള ഈ സംരംഭം കാര്യക്ഷമതയോടും സർഗാത്മകതയോടും കൂടി ഡിജിറ്റൽ ഭാവിയെ നയിക്കാൻ തങ്ങളുടെ ജീവനക്കാർക്ക് പുതിയ ദിശാബോധം നൽകുമെന്ന് അദേഹം പറഞ്ഞു. സംരംഭത്തിൽ ഷാർജ ഡിജിറ്റലുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് മൈക്രോസോഫ്റ്റ് യുഎഇ ജനറൽ മാനേജർ നെയിം യാസ്ബെക്ക് അഭിപ്രായപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com