ദുബായ് - തിരുവനന്തപുരം സെക്റ്ററിൽ സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ് പ്രസ്

തിരുവനന്തപുരത്തേക്കുള്ള പ്രവാസികളുടെ യാത്രാദുരിതത്തിന് താത്ക്കാലിക ആശ്വാസമാകുമെന്ന് പ്രമുഖർ പറയുന്നു.
Air India Express resumes service on Dubai-Thiruvananthapuram sector

ദുബായ്- തിരുവനന്തപുരം സെക്റ്ററിൽ സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ് പ്രസ്

Updated on

ദുബായ്: എയർ ഇന്ത്യ എക്സ്പ്രസ് ശൈത്യ കാല ഷെഡ്യൂളിൽ പ്രധാന റൂട്ടുകളിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു. ദുബായ് (ഡിഎക്സ്ബി) – തിരുവനന്തപുരം (ടിആർവി) – ദുബായ് സെക്റ്ററിലാണ് സർവീസുകൾ വീണ്ടും തുടങ്ങിയത്. ഇതോടെ തിരുവനന്തപുരത്തേക്കുള്ള പ്രവാസികളുടെ യാത്രാദുരിതത്തിന് താത്ക്കാലിക ആശ്വാസമാകുമെന്ന് ഈ രംഗത്തെ പ്രമുഖർ പറയുന്നു.

ദുബായ് – തിരുവനന്തപുരം സെക്റ്ററിലെ വിമാനങ്ങളുടെ കൃത്യമായ സമയക്രമം (ഷെഡ്യൂൾ) സംബന്ധിച്ച വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല. കൂടാതെ, ഡിസംബർ മൂന്നു മുതൽ ആരംഭിക്കുന്ന അബുദാബി സർവീസുകളുടെ ആഴ്ചയിലെ ദിവസങ്ങളോ സമയക്രമമോ ലഭ്യമല്ല.

അതിനാൽ, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം സംബന്ധിച്ച വിവരങ്ങൾ എയർലൈൻസിന്‍റെ വെബ്സൈറ്റിലോ അംഗീകൃത ഏജന്‍റുമാർ വഴിയോ ഉറപ്പുവരുത്തേണ്ടതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com