കൊച്ചി-ദുബായ് റൂട്ടിൽ എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കുന്നു

മാർച്ച് 28 വരെ മാത്രമായിരിക്കും ഈ റൂട്ടിൽ എയർ ഇന്ത്യ സർവീസ് നടത്തുക; പ്രീമിയം യാത്രക്കാർക്ക് തിരിച്ചടി

Air India to discontinue service on Kochi-Dubai route

കൊച്ചി-ദുബായ് റൂട്ടിൽ എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കുന്നു

Updated on

ദുബായ്: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ പ്രീമിയം വിമാന സർവീസ് നിർത്തലാക്കുന്നു. മാർച്ച് 28 വരെ മാത്രമായിരിക്കും ഈ റൂട്ടിൽ എയർ ഇന്ത്യ സർവീസ് നടത്തുക. മാർച്ച് 29 മുതൽ എയർ ഇന്ത്യക്ക് പകരം ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസാണ് ഇതോടെ നിർത്തലാക്കപ്പെടുന്നത്. കൊച്ചിക്ക് പുറമെ ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള സർവീസും എയർ ഇന്ത്യ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് നിർത്തുന്നതോടെ യാത്രക്കാർക്ക് ലഭിച്ചിരുന്ന പല പ്രീമിയം സൗകര്യങ്ങളും ഇല്ലാതാകും. പുതിയ ബജറ്റ് എയർലൈൻ സർവീസിൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണവും അധിക ബാഗേജ് സൗകര്യവും ലഭ്യമാകില്ല.

വിമാനത്തിനുള്ളിലെ വിനോദ പരിപാടികൾ എയർ ഇന്ത്യ എക്സ്പ്രസിൽ ലഭിക്കില്ല. പ്രീമിയം ക്യാബിൻ, ലോഞ്ച് സൗകര്യം എന്നിവയെയും ബാധിക്കും. സിനിമതാരങ്ങളും, ബിസിനസുകാരും അടക്കമുള്ള പ്രീമിയം യാത്രക്കാർ വൻതോതിൽ ആശ്രയിച്ചിരുന്ന സർവീസാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com