മുംബൈയിൽ നിന്ന് മെൽബണിലേക്ക് നേരിട്ട് പറക്കാം; പുതിയ ഫ്ലൈറ്റ് ഡിസംബർ 15 മുതൽ

ആഗോള വ്യോമ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഫ്ലൈറ്റ്
Representative image
Representative image

മുംബൈ: മുംബൈയിൽ നിന്ന് ഓസ്ട്രേലിയയിലെ മെൽബണിലേക്ക് നേരിട്ട് ഫ്ലൈറ്റ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഡിസംബർ 15 മുതലാണ് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുക. ആഗോള വ്യോമ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഫ്ലൈറ്റ്. ആഴ്ചയിൽ മൂന്നു ദിവസമാണ് ഫ്ലൈറ്റ് സർവീസ് ഉണ്ടായിരിക്കുക. ഓസ്ട്രേലിയയിലെ വിക്റ്റോറിയ നഗരത്തിലേക്ക് വർഷത്തിൽ 40,000 പേർക്ക് സഞ്ചരിക്കാൻ പാകത്തിലാണ് ഫ്ലൈറ്റ് സർവീസ് സജ്ജീകരിച്ചിരിക്കുന്നത്.

നിലവിൽ ഡൽഹിയിൽ നിന്നും മെൽബണിലേക്കും സിഡ്നിയിലേക്കും ദിവസേന എയർ ഇന്ത്യ ഫ്ലൈറ്റ് സർവീസ് ഉണ്ട്. ഓസ്ട്രേലിയയിലെ വിക്റ്റോറിയയിൽ മാത്രമുള്ള ഇന്ത്യൻ സമൂഹം രണ്ട് ലക്ഷത്തിലധികം വരുമെന്നാണ് കണക്കുകൾ.

ഓസ്ട്രേലിയയിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നവരും ബിസിനസ് ആവശ്യത്തിനായി യാത്ര ചെയ്യുന്നവരും നിരന്തരമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇത്തരത്തിലൊരു സർവീസ് പ്രഖ്യാപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com