
അജ്മാൻ: അജ്മാൻ ഹാഫ് മാരത്തണിനായി അജ്മാനിലെ അൽ-സഫിയ സ്ട്രീറ്റ് ഞായറാഴ്ച രണ്ട് മണിക്കൂർ നേരത്തേക്ക് പൂർണമായും അടച്ചിടുമെന്ന് അജ്‌മാൻ പൊലീസ് അറിയിച്ചു.
രാവിലെ 6 മണിക്കാണ് റോഡ് അടക്കുന്നത്. പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
21.1 കി.മീ, 10 കി.മീ, 5 കി.മീ, 2.8 കി.മീ ദൂരങ്ങളിലാണ് അജ്മാൻ ഹാഫ് മാരത്തൺ ഓട്ടം. ഓരോ വിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനങ്ങൾ നൽകും.