ഒമാനിലേക്കുള്ള യാത്രാ മധ്യേ കാർ തകരാറിലായി; വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി അജ്‌മാൻ പൊലീസ്

അടുത്ത ദിവസം തിരികെ കൊണ്ടുവരുന്നതു വരെ അവർക്ക് ഭക്ഷണവും എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകി.
Ajman police rescue tourist after car breaks down on way to Oman

ഒമാനിലേക്കുള്ള യാത്രാ മധ്യേ കാർ തകരാറിലായി; വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി അജ്‌മാൻ പൊലീസ്

Updated on

അജ്‌മാൻ: ഒമാനിലേക്കുള്ള യാത്രാ മധ്യേ മസ്‌ഫൂത്ത് മേഖലയിലൂടെ കടന്നു പോകുമ്പോൾ കാർ തകരാറിലായതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ ആഫ്രിക്കൻ വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി അജ്‌മാൻ പൊലിസ്. അജ്മാൻ പൊലീസ് ജനറൽ കമാൻഡിന് കീഴിലുള്ള മസ്‌ഫൂത്ത് കോംപ്രഹെൻസിവ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മസ്‌ഫൂത്തിലെ അൽ വതൻ സ്ട്രീറ്റിൽ ഒരു വാഹനം തകരാറിലായെന്ന വിവരം ഓപറേഷൻ റൂമിൽ ലഭിച്ച ഉടൻ തന്നെ ഒരു പട്രോളിംഗ് സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി

മസ്‌ഫൂത്ത് പൊലിസ് സ്റ്റേഷൻ മേധാവി മേജർ അബ്ദുൽ റഹ്മാൻ ഹയ്യിഹ് അൽ കഅബി പറഞ്ഞു. അവിടെ വിർജിനി കാരൽറ്റി ക്യൂങ്‌മോയെന്ന വിനോദ സഞ്ചാരി റോഡ് യാത്രയ്ക്കിടെ കുടുങ്ങിക്കിടക്കുന്നത് അവർ കണ്ടെത്തി. അവരുടെ വാഹനം അടുത്തുള്ള ഗാരേജിലേക്ക് കൊണ്ടുപോയി. അവിടെ അറ്റകുറ്റപ്പണികൾക്ക് ഒരു ദിവസം മുഴുവൻ എടുക്കുമെന്ന് സാങ്കേതിക വിദഗ്ധർ വിലയിരുത്തിയതിനാൽ അടുത്ത് ഹോട്ടൽ മുറികളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ മസ്ഫൂത്ത് പൊലിസ് സ്റ്റേഷൻ ഇടപെട്ട് അവരുടെ ഗസ്റ്റ് ലോഞ്ചിൽ താമസിക്കാൻ സ്ഥലം സൗകര്യപ്പെടുത്തിക്കൊടുത്തു. കാർ നന്നാക്കി അടുത്ത ദിവസം തിരികെ കൊണ്ടുവരുന്നതു വരെ അവർക്ക് ഭക്ഷണവും എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകി.

ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും പരിചരണത്തിനും അവർ അഗാധമായ നന്ദിയും കടപ്പാടും അറിയിച്ചു. സമൂഹത്തെ പിന്തുണയ്ക്കുന്നതിനും മാനവികതയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമുള്ളവരെ സഹായിക്കുന്നതിനും അജ്മാൻ പൊലിസ് പ്രതിജ്ഞാബദ്ധമാണെന്ന് മേജർ അൽ കഅബി പറഞ്ഞു..

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com