ചെറിയ അപകടമാണെങ്കിൽ നിരത്തിൽ നിന്ന് വാഹനം മാറ്റിയിടണമെന്ന് അജ്‌മാൻ പൊലീസ്

നിർദ്ദേശം ലംഘിച്ച് റോഡിൽ തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ 500 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി
Ajman Police urges drivers to remove vehicles from road in case of minor accident

ചെറിയ അപകടമാണെങ്കിൽ നിരത്തിൽ നിന്ന് വാഹനം മാറ്റിയിടണമെന്ന് അജ്‌മാൻ പൊലീസ്

Updated on

ദുബായ്: പൊതു നിരത്തുകളിൽ ചെറിയ രീതിയിലുള്ള അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ ഉടൻ തന്നെ വാഹനം റോഡിൽ നിന്ന് മാറ്റണമെന്ന് അജ്മാൻ പൊലീസ് നിർദ്ദേശിച്ചു. നിർദ്ദേശം ലംഘിച്ച് റോഡിൽ തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ 500 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.

"ചെറിയ അപകടത്തിന് ശേഷം നിങ്ങളുടെ വാഹനം മാറ്റുക" എന്ന മുദ്രാവാക്യവുമായാണ് പൊലീസ് ബോധവൽക്കരണം നടത്തുന്നത്. ആർക്കും പരുക്കേൽക്കാത്ത ചെറിയ അപകടങ്ങൾ നടക്കുമ്പോൾ റോഡിൽ തന്നെ വാഹനം നിർത്തിയിടുന്നത് വലിയ ഗതാഗതക്കുരുക്കിനും മറ്റ് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

വാഹനം സുരക്ഷിതമായ വശത്തേക്ക് മാറ്റിയ ശേഷം പൊലീസ് ആപ്പ് വഴി അപകടം റിപ്പോർട്ട് ചെയ്യാം. ആപ്പ് വഴി റിപ്പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്താവുന്നതാണ്.

വാഹനം ഓടിക്കാൻ കഴിയുന്ന അവസ്ഥയിലാണെങ്കിൽ അത് റോഡിൽ നിന്ന് മാറ്റിയിടാൻ ഡ്രൈവർമാർ ബാധ്യസ്ഥരാണെന്നും നിയമം ലംഘിക്കുന്നവർക്ക് പിഴയും ബ്ലാക്ക് പോയിന്‍റും ലഭിക്കുമെന്നും അജ്മാൻ പൊലീസ് ഓർമ്മിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com