

കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി അജ്മാൻ പോലീസ്
അജ്മാൻ: കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നതിനെതിരേ അജ്മാന് പൊലീസ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നൽകി. രക്ഷിതാക്കള്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി, കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയത് മൂലം അപകടം സംഭവിച്ച നിരവധി കേസുകള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അവസ്ഥയിൽ ചൂട്, ശ്വാസംമുട്ടൽ എന്നിവയെ അതിജീവിക്കുക കുട്ടികൾക്ക് എളുപ്പമല്ല. കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും പൊലീസ് നിര്‍ദേശിച്ചു.
എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിപ്പിക്കാനും യാത്രാവേളയില്‍ അച്ചടക്കം പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാനും പൊലീസ് ആവശ്യപ്പെട്ടു.