അനധികൃത ഇലക്ട്രിക് സൈക്കിൾ-സ്കൂട്ടർ ഉപയോഗം: മുന്നറിയിപ്പുമായി അജ്‌മാൻ പൊലീസ്

ഇ-സ്കൂട്ടറുകളും ഇരു ചക്ര വാഹനങ്ങളും ഓടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
Ajman Police warns against illegal use of electric bicycles and scooters

അനധികൃത ഇലക്ട്രിക് സൈക്കിൾ-സ്കൂട്ടർ ഉപയോഗം: മുന്നറിയിപ്പുമായി അജ്‌മാൻ പൊലീസ്

Updated on

ദുബായ്: അനധികൃത ഇലക്ട്രിക് സൈക്കിളുകളും സ്കൂട്ടറുകളും ഉപയോഗിക്കുന്നതിനെതിരേ അജ്‌മാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഇ-സ്കൂട്ടറുകളും ഇരു ചക്ര വാഹനങ്ങളും ഓടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ഉചിതമായ സുരക്ഷാ ഗിയർ ഇല്ലാതെ വാഹനമോടിക്കുക, വൺവേ നിയമം തെറ്റിച്ച് വാഹനം ഓടിക്കുക, എക്സിറ്റിൽ നിന്ന് റോഡിലേക്ക് അശ്രദ്ധമായി പ്രവേശിക്കുക, കാൽനട ക്രോസിങിലെ തെറ്റായ ഉപയോഗം എന്നിവക്കെതിരെയാണ് അജ്‌മാൻ പൊലീസ് മുന്നറിയിപ്പ് നൽകിയത്.

ഡെലിവറി നിയമലംഘനം: ദുബായിൽ പിടിച്ചെടുത്തത് 19 മോട്ടോർ സൈക്കിളുകൾ

ദുബായിൽ ഡെലിവറി സർവിസ് ചട്ടങ്ങൾ ലംഘിച്ച 19 മോട്ടോർ സൈക്കിളുകൾ അടുത്തിടെ പിടിച്ചെടുത്തതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചിരുന്നു.

ആർടിഎ നൽകുന്ന നിർബന്ധിത പ്രൊഫഷണൽ പരിശീലന സർട്ടിഫിക്കറ്റില്ലാതെ വാഹനം ഓടിക്കുക, സംരക്ഷണ ഉപകരണങ്ങൾ ധരിക്കാതിരിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, മോട്ടോർ സൈക്കിൾ ഓടിക്കുക എന്നിവയാണ് നിയമ ലംഘനങ്ങളിൽ ഉൾപ്പെടുന്നതെന്ന് ആർടിഎയിലെ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com