എസ്‌എംസിഎ അജ്‌മാന്‍ വാര്‍ഷികാഘോഷവും കുടുംബ സംഗമവും

ആഘോഷ പരിപാടികള്‍ ഇടവക അസി. വികാരി ഫാ. ജോണ്‍ എടാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു
Ajman SMCA family meet: Annual celebration

എസ്‌എംസിഎ അജ്‌മാന്‍ വാര്‍ഷികാഘോഷവും കുടുംബ സംഗമവും

Updated on

അജ്‌മാന്‍: ഷാര്‍ജ സെന്റ്‌ മൈക്കിള്‍സ്‌ കത്തോലിക്കാ ദേവാലയത്തിലെ സീറോ മലബാര്‍ കൂട്ടായ്‌മയുടെ ഭാഗമായ എസ്‌എംസിഎ അജ്‌മാന്‍ വാര്‍ഷികാഘോഷവും കുടുംബ സംഗമവും അജ്‌മാന്‍ റിയല്‍ ഓഡിറ്റോറിയത്തില്‍ നടന്നു

ആഘോഷ പരിപാടികള്‍ ഇടവക അസി. വികാരി ഫാ. ജോണ്‍ എടാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. എസ്എംസിഎ കോർഡിനേറ്റ്ർ ബിജു ജോസഫ്, വേദപാഠം പ്രധാനാദ്ധ്യാപിക ലതാ പോൾ എന്നിവർ പ്രസംഗിച്ചു.

കുട്ടികള്‍ക്കുള്ള വിവിധ കലാമത്സരങ്ങള്‍, കലാപരിപാടികള്‍, വടംവലി, എസ്‌എംസിഎ അജ്‌മാന്‍ യൂണിറ്റ്‌ മ്യൂസിക്‌ ബാന്റ്‌ സംഘം അവതരിപ്പിച്ച ഗാനമേള എന്നിവയും അരങ്ങേറി. എസ്‌എംസിഎ അജ്‌മാന്‍ കോർ ഡിനേറ്റര്‍ സിറിയക്‌ ജോസഫ്‌ , ജോ. കോർഡിനേറ്റര്‍ സൗമ്യ അനൂപ്‌ എന്നിവർ നേതൃത്വം നല്‍കി.

logo
Metro Vaartha
www.metrovaartha.com