ജിഡിആർഎഫ്എയ്ക്ക് അജ്മാൻ ടൂറിസം വകുപ്പിന്‍റെ ആദരം

അജ്മാൻ ടൂറിസം വകുപ്പിന്‍റെ വളർച്ചയ്ക്ക് ജിഡിആർഎഫ്എ ദുബായ് നൽകിയ വിലപ്പെട്ട പിന്തുണക്കുള്ള അംഗീകാരമായിട്ടാണ് ആദരം നൽകിയത്
അജ്മാൻ ടൂറിസം വകുപ്പിന്‍റെ വളർച്ചയ്ക്ക് ജിഡിആർഎഫ്എ ദുബായ് നൽകിയ വിലപ്പെട്ട പിന്തുണക്കുള്ള അംഗീകാരമായിട്ടാണ് ആദരം നൽകിയത്

ജിഡിആർഎഫ്എയ്ക്ക് അജ്മാൻ ടൂറിസം വകുപ്പിന്‍റെ ആദരം

Updated on

ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനഴ്സ് അഫയേഴ്സിന് അജ്മാൻ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ടൂറിസം ഡെവലപ്‌മെന്‍റിന്‍റെ ആദരം. അജ്മാൻ ടൂറിസം വകുപ്പിന്‍റെ വളർച്ചയ്ക്ക് ജിഡിആർഎഫ്എ ദുബായ് നൽകിയ വിലപ്പെട്ട പിന്തുണക്കുള്ള അംഗീകാരമായിട്ടാണ് ആദരം നൽകിയത്.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന പ്രത്യേക ചടങ്ങിൽ അജ്മാൻ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ടൂറിസം ഡെവലപ്‌മെന്‍റ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, ജിഡിആർഎഫ്എ- ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ നയത്തിന് അനുസൃതമായി, പ്രവർത്തിക്കുന്നതിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് ദുബായ് ഇമിഗ്രേഷൻ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ, ജിഡിആർഎഫ്എയിലെ ഉദ്യോഗസ്ഥരെ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പ്രത്യേകം ആദരിച്ചു. അജ്മാൻ ടൂറിസം വകുപ്പിന്‍റെ വികസനത്തിന് നൽകിയ സംഭാവനകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com