അക്കാഫ് അസോസിയേഷൻ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു

AKCAF association celebrates Christmas, New year
അക്കാഫ് അസോസിയേഷൻ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Updated on

ദുബായ്: അക്കാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ക്രിസ്മസ് - പുതുവത്സരം ആഘോഷിച്ചു. വിവിധ കോളജ് അലുംനികൾ പങ്കെടുത്ത കേക്ക് നിർമാണം, ക്രിസ്മസ് ട്രീ, കരോൾ ഗാനം തുടങ്ങിയ മത്സരങ്ങളും നടത്തി.

കരോൾ ഗാനമത്സരത്തിൽ ഫിസാറ്റ് അങ്കമാലി, എസ്‌ജി കോളജ് കൊട്ടാരക്കര, ഫാത്തിമ മാതാ നാഷണൽ കോളജ് കൊല്ലം, ക്രിസ്മസ് ട്രീ ഒരുക്കൽ മത്സരത്തിൽ മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ് കോതമംഗലം, ഡിബി കോളജ് ശാസ്താംകോട്ട, എംഇഎസ് കോളജ് പൊന്നാനി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ക്രിസ്മസ് കേക്ക് മത്സരത്തിൽ സജിത സത്യരാജ് (ചിന്മയ മിഷൻ കോളജ് തൃശൂർ) ഒന്നാം സ്ഥാനവും ഗോപിക (ഡിബി കോളജ് ശാസ്താംകോട്ട) രണ്ടാം സ്ഥാനവും നേടി.

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, വൈസ് പ്രസിഡന്‍റ്‌ വെങ്കിട് മോഹൻ, ജനറൽ സെക്രട്ടറി ദീപു എ.എസ്., ട്രഷറർ നൗഷാദ് മുഹമ്മദ്, ഡയറക്ടർ ബോർഡ് അഗങ്ങളായ മുഹമ്മദ് റഫീക്ക്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, അക്കാഫ് ക്രിസ്മസ് ന്യൂ ഇയർ പാർട്ടി ജനറൽ കൺവീനർ ശ്രീക്കുട്ടി, ജോയിന്‍റ് ജനറൽ കൺവീനർമാരായ ബെന്നി തേലപ്പിള്ളി, രാജി എസ്. നായർ, ജേക്കബ് വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com