അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച ’26 കൺവെൻഷൻ

പൊന്നോണക്കാഴ്ച ’26 കൺവെൻഷനിൽ പ്രസിഡന്‍റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു
AKCAF Association Ponnona Kazhcha ’26 Convention

അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച ’26 കൺവെൻഷൻ

Updated on: 

ദുബായ്: അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 28-ാമത് ഓണാഘോഷ പരിപാടിയായ പൊന്നോണക്കാഴ്ച ’26ന്‍റെ ഭാഗമായുള്ള കൺവെൻഷനും പ്രാഥമിക മത്സരങ്ങളും ദുബായ് അമിറ്റി സ്കൂളിൽ നടന്നു.

പൊന്നോണക്കാഴ്ച ’26 കൺവെൻഷനിൽ പ്രസിഡന്‍റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളും മെമ്പർ കോളെജ് അലുമ്നി പ്രതിനിധികളും പങ്കെടുത്തു.

പെട്രോടെക് എംഡി തോമസ് സി. ഫിലിപ്പ്, അക്കാഫ് മുൻ പ്രസിഡന്‍റും ദുബായ് ഡ്യൂട്ടി ഫ്രീ വൈസ് പ്രസിഡന്‍റുമായ മുഹമ്മദ് റഫീക്, ജനറൽ കൺവീനർ സാനു മാത്യു, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്റ്റർ ബോർഡ് മെമ്പർമാരായ സുനിൽ കുമാർ ആർ, ഗിരീഷ് മേനോൻ, വിൻസന്‍റ് വലിയ വീട്ടിൽ, മുനീർ സി എൽ, ജോയിന്‍റ് ജനറൽ കൺവീനർമാരായ അനിൽ നായർ, ബീന ശശിശങ്കർ, ലക്ഷ്മി ഷിബു,

സത്യജിത് വാസുദേവ് , ജയകൃഷ്ണൻ രാധാകൃഷ്ണൻ, അമീർ സിറാജ് , മുൻ പ്രസിഡന്‍റ് മച്ചിങ്ങൽ രാധാകൃഷ്ണൻ, മുൻ ജനറൽ സെക്രട്ടറി ദീപു എഎസ്, മുൻ ട്രഷറർ നൗഷാദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ സ്വാഗതവും ട്രഷറർ രാജേഷ് പിള്ള നന്ദിയും പറഞ്ഞു. കൺവെൻഷനുശേഷം, മലയാളി മങ്ക, പുരുഷ കേസരി, നാടൻ പാട്ട് എന്നിവയിൽ പ്രാഥമിക മത്സരങ്ങൾ നടന്നു.

മലയാളി മങ്ക മത്സരത്തിൽ പന്ത്രണ്ട് പേരും പുരുഷ കേസരി മത്സരത്തിൽ നിന്നും പത്ത് പേരും ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി. ഇവർ ഒക്റ്റോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന പൊന്നോണക്കാഴ്ച ’26 മെഗാ ഇവന്‍റിൽ മത്സരിക്കും. പൊന്നോണക്കാഴ്ച ’26ന്‍റെ മെഗാ ഇവന്‍റ് ഒക്റ്റോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കും.

logo
Metro Vaartha
www.metrovaartha.com