ലേബർ ക്യാമ്പിലെ വനിതകൾക്ക് ഈദ് സമ്മാനങ്ങളുമായി അക്കാഫ് അസോസിയേഷൻ

തൊഴിലാളികൾക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിൽ സൂപ്പർമാർക്കറ്റിന് സമാനമായ രീതിയിൽ ഉത്പന്നങ്ങൾ സജീകരണം
Akcaf Association presents Eid gifts to women in labor camps

ലേബർ ക്യാമ്പിലെ വനിതകൾക്ക് ഈദ് സമ്മാനങ്ങളുമായി അക്കാഫ് അസോസിയേഷൻ

Updated on

ദുബായ്: ദുബായ് സോനാപൂരിലെ വനിതകൾ മാത്രം താമസിക്കുന്ന ലേബർ ക്യാമ്പിൽ ഈദ് സമ്മാനങ്ങളുമായി അക്കാഫ് അസോസിയേഷൻ പ്രവർത്തകരെത്തി. ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റ് അതോറിറ്റിയുടെ അംഗീകാരത്തോടെ “ഈദിയ ബൈ അക്കാഫ്” എന്ന പേരിലാണ് പെരുന്നാൾ സമ്മാനങ്ങളുമായി അക്കാഫ് അസോസിയേഷൻ പ്രവർത്തകർ ലേബർ ക്യാമ്പിലെത്തിയത്. ഈദ് അൽ ഫിത്തർ ദിനമായ തിങ്കളാഴ്ചയും പിറ്റേന്ന് ചൊവ്വാഴ്ചയുമാണ് അക്കാഫിലെ മെമ്പർ കോളേജുകളിൽ നിന്നുള്ള നിരവധി സന്നദ്ധ പ്രവർത്തകർ മനസ്സ് നിറയെ സ്നേഹവും കൈ നിറയെ സമ്മാനങ്ങളുമായി എത്തിയത്. വനിതകൾ മാത്രം താമസിക്കുന്ന സോനാപൂരിലെ ക്യാമ്പിൽ

പുതുവസ്ത്രങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങളും , വീട്ടുപകരണങ്ങളും, സ്ത്രീകൾക്കാവശ്യമായ സൗന്ദര്യവർദ്ധക വസ്തുക്കളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിതരണം ചെയ്തത്. തൊഴിലാളികൾക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിൽ ക്യാമ്പിനകത്ത് സൂപ്പർമാർക്കറ്റിന് സമാനമായ രീതിയിൽ ഉത്പന്നങ്ങൾ സജീകരിച്ചിരുന്നു. ഒരാൾക്ക് പതിനഞ്ചോളം സാധനങ്ങളാണ് ലഭിച്ചത്. മാനവികതയുടെ മഹത്വം ഉൾക്കൊണ്ട്, സാമൂഹിക ബാധ്യതകൾ നിറവേറ്റാനുളള അക്കാഫ് അസോസിയേഷന്‍റെ ഈ പ്രവർത്തനം അന്യദേശത്ത് കഠിന ജീവിതം നയിക്കുന്ന സ്ത്രീ തൊഴിലാളികളികളിൽ സഹോദര്യവും സ്നേഹവും നിറക്കുന്നതാണെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസുൽ പ്രബിത്ര മജുംദാർ അഭിപ്രായപ്പെട്ടു.

സാമൂഹിക സേവനത്തിൽ എന്നും മുന്നിട്ടുനില്ക്കുന്ന അക്കാഫിന്‍റെ ഈ ശ്രമം ഒരു മാതൃകയാണെന്ന് വൈസ് കോൺസുൽ ( ലേബർ) ദീപക് ഡാഗർ പറഞ്ഞു. മൂവായിരത്തോളം സ്ത്രീ തൊഴിലാളികളിലേക്ക് സമ്മാനങ്ങൾ എത്തിക്കാൻ സാധിച്ചതായി അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പ്രസിഡന്‍റ് പോൾ ടി ജോസഫ് പറഞ്ഞു. സമൂഹത്തിൽ മാനവികതയുടെയും പരസ്പരസഹായത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കുവാനാണ് അക്കാഫ് അസോസിയേഷൻ ഇത്തരത്തിലൊരു പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയതെന്ന് അക്കാഫ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ദീപു എ എസ്, അഭിപ്രായപ്പെട്ടു, ട്രഷറർ നൗഷാദ് മുഹമ്മദ്, ഡയറക്ടർ ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ വിവിധ കോളജ് അലുംനി അംഗങ്ങൾ എന്നിവർ ഈദിയ ബൈ അക്കാഫിന് നേതൃത്വം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com