അൽ ഐനിൽ എകെഎംജിയുടെ 'ബീറ്റ് ദ ഹീറ്റ്' ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയ്ന്‍

ഡോ.ബിജു വിശ്വംഭരന്‍, ഡോ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
AKMG's 'Beat the Heat' health awareness campaign

അൽ ഐനിൽ എകെഎംജിയുടെ 'ബീറ്റ് ദ ഹീറ്റ്' ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയ്ന്‍

Updated on

അബുദാബി: ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററുമായി സഹകരിച്ച് അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആന്‍ഡ് ഡെന്‍റല്‍ ഗ്രാജുവേറ്റ്‌സിന്‍റെ നേതൃത്വത്തിൽ അൽ ഐനിൽ 'ബീറ്റ് ദ ഹീറ്റ്' ആരോഗ്യ ബോധവല്‍ക്കരണ കാമ്പെയ്ൻ നടത്തി.അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ നടന്ന പരിപാടി ഐഎസ്.സി പ്രസിഡന്‍റ് റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.

എകെഎംജി പ്രസിഡന്‍റ് ഡോ. സുഗു മലയില്‍ കോശി, സോഷ്യല്‍ സെന്‍റര്‍ ഭാരവാഹികളായ സന്തോഷ് കുമാര്‍, അഹമ്മദ് മുനാവര്‍, മുന്‍ പ്രസിഡന്‍റ് ഡോ.സുധാകരന്‍, മുന്‍ സെക്രട്ടറി മധു ഓമനക്കുട്ടന്‍, എകെഎംജി ഭാരവാഹികളായ ഡോ. സുലേഖ കരീം, ഡോ.പോള്‍ പീറ്റര്‍, ഡോ.ഫിറോസ് ഗഫൂര്‍, ഡോ. ജമാലുദീന്‍ അബൂബക്കര്‍ , ഡോ. പ്രേമ ഏബ്രഹാം, ഡോ.സാജിത അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ.ബിജു വിശ്വംഭരന്‍, ഡോ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

കടുത്ത വേനലില്‍ തുറസായ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ സൂര്യാഘാതം പോലുള്ള സാഹചര്യങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയും, പ്രതിരോധ മാര്‍ഗങ്ങൾ നിർദേശിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്‍റെ പ്രധാന ലക്ഷ്യം. അടുത്ത മാസവും യുഎഇയുടെ വിവിധ കേന്ദ്രങ്ങളില്‍ എകെഎംജി വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ചുള്ള കാമ്പെയ്ൻ തുടരുമെന്ന് ചീഫ് ഓര്‍ഗനൈസര്‍മാരായ ഡോ. സുലേഖ കരീം, ഡോ.പോള്‍ പീറ്റര്‍, ഡോ.ഷാഹുല്‍ ഹമീദ് എന്നിവര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com