അൽ ഐൻ മധുരം മലയാളം വേനലവധി ക്യാമ്പ് സമാപിച്ചു

10 ദിവസം നീണ്ടുനിന്ന ക്യാമ്പിൽ അഡ്വ.പ്രദീപ് പാണ്ടനാടി മുഖ്യ പരിശീലകൻ
Al Ain Madhuram Malayalam summer camp concludes

അൽ ഐൻ മധുരം മലയാളം വേനലവധി ക്യാമ്പ് സമാപിച്ചു

Updated on

അൽ ഐൻ: അൽ ഐൻ മലയാളി സമാജം ഇന്ത്യൻ സോഷ്യൽ സെൻറ്റുമായി ചേർന്ന് സംഘടിപ്പിച്ച 25-ാമത് മധുരം മലയാളം വേനലവധി ക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡന്‍റ സുനീഷ് കൈമല അധ്യക്ഷത വഹിച്ചു.

സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലി, യുണൈറ്റഡ് മൂവ്മെന്‍റ ചെയർമാൻ ഇ കെ സലാം ഐ സി സി ഭാരവാഹികളായ സന്തോഷ് കുമാർ, അഹമ്മദ് മുനാവർ,ഷമീഹ്, മുബാറക് മുസ്തഫ, ഡോ ഷാഹുൽ ഹമീദ്, ക്യാമ്പ് ഡയറക്ടർമാരായ ശ്രീകുമാർ,ജിയാസ് എന്നിവർ പ്രസംഗിച്ചു.

വൈസ് പ്രസിഡന്‍റ ഹാരിസ് സ്വാഗതവും ട്രഷറർ രമേശ് കുമാർ നന്ദിയും പറഞ്ഞു. 10 ദിവസം നീണ്ടുനിന്ന ക്യാമ്പിൽ മുഖ്യ പരിശീലകൻ അഡ്വ.പ്രദീപ് പാണ്ടനാടിന്‍റെ നേതൃത്വത്തിൽ പതിനഞ്ചോളം അധ്യാപകരാണ് 3 വയസു മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകിയത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com