
അൽ ഐൻ മലയാളി സമാജം വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു
അബുദാബി: അൽഐൻ മലയാളി സമാജത്തിന്‍റെ നേതൃത്വത്തിലുള്ള സ്കോളാസ്റ്റിക് അവാർഡുകൾ ശിശുരോഗ വിദ്ഗ്ധയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. സൗമ്യ സരിൻ സമ്മാനിച്ചു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മലയാളി സമാജം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടേയും കുട്ടികളാണ് ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ നടന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയത്.
ഹംദാൻ അവാർഡുകളുൾപ്പടെ കരസ്ഥമാക്കി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികളേയും സമ്മേളനം അനുമോദിച്ചു. സമാജം പ്രസിഡന്‍റ് ഡോ. സുനീഷ് കൈമലയുടെ അധ്യക്ഷതയിൽ ചേർന്ന പുരസ്കാര വിതരണ സമ്മേളനം ഡോ. സൗമ്യ സരിൻ ഉദ്ഘാടനം ചെയ്തു.
ആക്ടിങ് ജനറൽ സെക്രട്ടറി ബിജിൻ ലാൽ, ട്രഷറർ രമേശ് കുമാർ, ഐ എസ് സി പ്രസിഡന്‍റ് റസൽ മുഹമ്മദ് സാലി, ആക്ടിങ് ജനറൽ സെക്രട്ടറി അനിമോൻ രവീന്ദ്രൻ, സമാജം ഉപദേശക സമിതി കൺവീനർ ഇ കെ സലാം, സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലി, അസിസ്റ്റന്‍റ് സെക്രട്ടറി സുജിത്ത് എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി അബുദാബി നാടക സമിതി വിമുക്തി എന്ന തെരുവുനാടകം അവതരിപ്പിച്ചു.