നടി അനു സിത്താരയ്ക്കൊപ്പം ഓണ‌മാഘോഷിച്ച് അൽ ഫർദാൻ എക്സ്ചേഞ്ച്

ഓണാഘോഷങ്ങളുടെ ഭാഗമായി, 2026 സെപ്റ്റംബർ 30 വരെ നടക്കുന്ന അൽ ഫർദാൻ എക്സ്ചേഞ്ചിന്‍റെ സമ്മർ ബൊണാൻസ ക്യാമ്പയിനും ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു
Al Fardan Exchange celebrates Onam with actress Anu Sithara

നടി അനു സിത്താരയ്ക്കൊപ്പം ഓണ‌മാഘോഷിച്ച് അൽ ഫർദാൻ എക്സ്ചേഞ്ച്

Updated on

ദുബായ്: ദുബായിലെയും ഷാർജയിലെയും അൽ ഫർദാൻ എക്സ്ചേഞ്ച് ഓഫിസുകളിലെ ജീവനക്കാർ ഓണം ആഘോഷിച്ചു. പ്രശസ്ത മലയാള സിനിമാ താരം അനു സിത്താര ചടങ്ങിൽ മുഖ്യാതിഥിയായി. ഒരുമയുടെയും ഐക്യത്തിന്‍റെയും സന്ദേശം നൽകുന്ന ഓണം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷവും അഭിമാനവുമുണ്ട്. യുഎഇയുടെ സാംസ്കാരികവും സാമ്പത്തികവുമായ വളർച്ചയിൽ കേരള സമൂഹത്തിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്ന് അൽ ഫർദാൻ എക്സ്ചേഞ്ച് സിഇഒ ഹസൻ ഫർദാൻ അൽ ഫർദാൻ പറഞ്ഞു:

ഓണം എന്നും വളരെ പ്രത്യേകതയുള്ള ഒരു ആഘോഷമാണെന്നും എവിടെയായിരുന്നാലും, നമ്മുടെ വേരുകളിലേക്കും പാരമ്പര്യങ്ങളിലേക്കും കൂടുതൽ അടുപ്പിക്കുന്ന ഒരു പ്രത്യേകത ഓണത്തിനുണ്ടെന്നും അനു സിത്താര പറഞ്ഞു.

ഓണാഘോഷങ്ങളുടെ ഭാഗമായി, 2026 സെപ്റ്റംബർ 30 വരെ നടക്കുന്ന അൽ ഫർദാൻ എക്സ്ചേഞ്ചിന്‍റെ സമ്മർ ബൊണാൻസ ക്യാമ്പയിനും ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് പണം അയയ്ക്കുന്ന ഉപയോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഈ ക്യാമ്പയിൻ ഒരുക്കുന്നു.

logo
Metro Vaartha
www.metrovaartha.com