ദുബായ് മറീനയിൽ ലക്ഷ്വറി യാട്ട് സർവീസുമായി അൽ ഹിന്ദ് ഗ്രൂപ്പ്

പാസ്പോർട്ട് സേവനത്തിനുള്ള ടെൻഡർ അൽ ഹിന്ദിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജ്മെന്‍റ്
Al Hind Group launches luxury yacht services in Dubai Marina

ദുബായ് മറീനയിൽ ലക്ഷ്വറി യാട്ട് സർവീസുമായി അൽ ഹിന്ദ് ഗ്രൂപ്പ്

Updated on: 

ദുബായ്: ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് മറീനയിൽ ലക്ഷ്വറി യാട്ട് സർവീസിന് തുടക്കമിട്ട് അൽ ഹിന്ദ് ഗ്രൂപ്പ്. യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് വിനോദസഞ്ചാര യാത്രാ മേഖലയിൽ അൽ ഹിന്ദ് ഗ്രൂപ്പിന്‍റെ പുതിയ ചുവടുവയ്പ്പ്.

മുഖ്യാതിഥി സിംസാറുൽ ഹഖ് ഹുദവിയുടെയും യുഎഇ അൽ ഹിന്ദ് മാനേജ്‌മെന്‍റ് അധികൃതരുടെയും സാന്നിധ്യത്തിൽ അൻസാരി സുഹരി യാട്ട് സർവീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് മണിക്കൂറിന് 355 ദിർഹമിന്‍റെ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

യാട്ട് സർവീസിനൊപ്പം കുടുംബങ്ങൾക്കും വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ഹോളിഡേ, ടൂർ പാക്കേജുകൾ, കുടുംബ വിനോദയാത്രകൾ തുടങ്ങിയവയുടെ വിവിധ പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും അൽഹിന്ദ് പ്രൊഫഷനൽ സഹായം ലഭ്യമാക്കുന്നുണ്ട്.

ലക്ഷ്വറി യാട്ട് ബുക്കിങ്, ഹോളിഡേ ടൂർ പാക്കേജുകൾ, വിവിധ രാജ്യങ്ങളിലേക്കുള്ള വിസാ സേവനങ്ങൾ, വിമാന ടിക്കറ്റ് ബുക്കിങ്, ഫാമിലി വിസ, ബിസിനസ് സെറ്റപ്പ്, യുഎഇ ഗോൾഡൻ വിസ, കോർപറേറ്റ് പിആർഒ സർവീസ്, ഡോക്യുമെന്‍റ് അറ്റസ്റ്റേഷൻ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിൽ പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പുതിയ ടെൻഡർ അൽ ഹിന്ദിനു തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ ഹിന്ദ് ബിസിനസ് സെന്‍റർ സിഇഒ നൗഷാദ് പറഞ്ഞു.