യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്-വിസ സേവന കരാർ മലയാളിയുടെ സ്ഥാപനത്തിന്

ജൂലൈ മുതൽ സേവനം നൽകുന്നത് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്
യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്-വിസ സേവനം ഇനി മലയാളി സ്ഥാപനത്തിന്; അൽഹിന്ദ് ടൂർസ് കരാർ നേടി

അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്.

Updated on

ദുബായ്: യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്-വിസ സേവന കരാർ മലയാളി ഉടമസ്ഥതയിലുള്ള പുതിയ കമ്പനിക്ക് ലഭിച്ചു. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് യുഎഇയിൽ ജൂലൈ 1 മുതൽ ഈ സേവനം നൽകുക. 23 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ അന്തിമ പട്ടികയിലെത്തിയ നാലിൽ നിന്നാണ് അൽഹിന്ദിനെ തിരഞ്ഞെടുത്തത്.

വർഷങ്ങളായി പാസ്‌പോർട്ട്-വിസ സേവനം നൽകിവരുന്ന ബിഎൽഎസ് ഇന്‍റർനാഷനലിനു പകരമാണ് പുതിയ സേവനദാതാക്കൾ. നിരവധി പരാതി ഉയർന്ന പശ്ചാത്തലത്തിൽ ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് 2 വർഷത്തേക്കു ബിഎൽഎസിനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിലക്കിയിരുന്നു.

യുഎഇയിലെ 7 എമിറേറ്റുകളിലായി 16 കേന്ദ്രങ്ങളിൽ സേവനം നൽകുമെന്ന് അൽഹിന്ദ് യുഎഇ യിലെ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. അബുദാബി ഖാലിദിയ, അൽറീം, മുസഫ, ഗയാതി, മദിനാ സായിദ്, അൽഐൻ എന്നിവിടങ്ങളിലായിരിക്കും അബുദാബിയിലെ കേന്ദ്രങ്ങൾ. ദുബായ് (2), ഷാർജ (2), അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലാണ് മറ്റ് കേന്ദ്രങ്ങൾ പുതിയ കമ്പനി വരുന്നതോടെ യുഎഇയിൽ പാസ്‌പോർട്ട്-വിസ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാവുമെന്നാണ് പ്രതീക്ഷ.

logo
Metro Vaartha
www.metrovaartha.com