അൽ മദീന ഗ്രൂപ്പിന്‍റെ സമ്മർ ഫെസ്റ്റ്

ആഗസ്ത് 10 വരെ നടക്കുന്ന ഈ മെഗാ പ്രമോഷനിലെ വിജയികളെ പ്രതിദിനം പ്രഖ്യാപിക്കും.
Al Madina Group's Summer Fest

അൽ മദീന ഗ്രൂപ്പിന്‍റെ സമ്മർ ഫെസ്റ്റ്

Updated on

ദുബായ്: യുഎഇ യിലെ പ്രമുഖ റീടെയ്‌ലർ വ്യാപാര ശൃഖലയായ അൽ മദീന ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ സമ്മർ ഫെസ്റ്റ് എന്ന പേരിൽ പുതിയ പ്രൊമോഷൻ ക്യാംപയിൻ തുടങ്ങി. ഈ മാസം 12 നാണ് പ്രൊമോഷൻ തുടങ്ങിയത്. 10,000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ തുകയും തിരിച്ചു നൽകുന്ന ഫ്രീ ട്രോളി എന്നതാണ് ക്യാംപയിനിന്‍റെ മുഖ്യ ആകർഷണം.

ദുബായ്, ഷാർജ എന്നിവിടങ്ങളിലെ അൽ മദീന, മാംഗോ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ പ്രൊമോഷൻ്റെ ഭാഗമാകാൻ സാധിക്കും. ആഗസ്ത് 10 വരെ നടക്കുന്ന ഈ മെഗാ പ്രമോഷനിലെ വിജയികളെ പ്രതിദിനം പ്രഖ്യാപിക്കും.

ഓൾ ദെ സ്‌പൈസസ്, റിയൽ മാൻ, മസാഫി എന്നീ കമ്പനികൾ പ്രൊമോഷനുമായി സഹകരിക്കുന്നുണ്ട്. പ്രൊമോഷന്‍റെ ഭാഗമായി വിവിധ ഉത്പന്നങ്ങൾക്ക് വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും നൽകും.

അൽ മദീന ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഔട്ട്‌ലെറ്റായ അൽ മദീന ഹൈപ്പർ മാർക്കറ്റ് ബർ ദുബായിലെ മീന സ്ട്രീറ്റിലെ ഹുഡൈബ മാളിൽ ഈ മാസം പ്രവർത്തനം തുടങ്ങി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com