

അംബുജ സതീഷ്
ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്‌സൺ അംബുജ സതീഷിന് മലയാളം മിഷൻ നൽകുന്ന “ഭാഷ മയൂരം” ( വിദേശം , ഇന്ത്യക്കു പുറത്തുള്ള ചാപ്റ്റർ വിഭാഗത്തിൽ) പുരസ്‌കാരം ലഭിച്ചു.
മലയാള ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി ദീർഘകാലമായി നടത്തിയ അർപ്പിത സേവനങ്ങൾക്കും അക്കാഡമിക്– സംഘടനാതല പ്രവർത്തനങ്ങൾക്കും നൽകിയ അംഗീകാരമായാണ് പുരസ്‌കാരം.