യുഎഇ-ഒമാൻ ദേശീയ ദിനങ്ങൾ: ഹത്ത അതിർത്തിയിൽ റെക്കോഡ് തിരക്ക്

അവധി ദിവസങ്ങളിൽ ഉണ്ടായ ഈ അപ്രതീക്ഷിത തിരക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി ജിഡിആർഎഫ്എ നടപ്പാക്കിയ സനദ് ടീം പ്ലാൻ വലിയ വിജയമായിരുന്നു.
UAE-Oman National Days: Record traffic at Hatta border

യുഎഇ-ഒമാൻ ദേശീയ ദിനങ്ങൾ: ഹത്ത അതിർത്തിയിൽ റെക്കോഡ് തിരക്ക്

Updated on

ദുബായ്: യുഎഇയുടെയും ഒമാന്‍റെയും ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ലഭിച്ച അവധി ദിവസങ്ങളിൽ ഹത്ത അതിർത്തി വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. നവംബർ 25 മുതൽ ഡിസംബർ 2 വരെ 1,45,265 പേരാണ് ഹത്ത വഴി കടന്നുപോയതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. യുഎഇയുടെ 54-ാം ദേശീയ ദിനത്തിന്‍റെയും, ഒമാന്‍റെ 55-ാം ദേശീയ ദിനത്തിന്‍റെയും അവധി ദിവസങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ വന്നതോടെയാണ് അതിർത്തിയിൽ യാത്രക്കാരുടെ ഒഴുക്ക് അസാധാരണമായി വർധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

അവധി ദിവസങ്ങളിൽ ഉണ്ടായ ഈ അപ്രതീക്ഷിത തിരക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി ജിഡിആർഎഫ്എ നടപ്പാക്കിയ സനദ് ടീം പ്ലാൻ വലിയ വിജയമായിരുന്നു. ഉദ്യോഗസ്ഥരെ തന്ത്രപരമായി വിന്യസിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കുകയും ചെയ്‌തതിലൂടെ യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിച്ചുവെന്ന് ജി ഡി ആർ എഫ് എ കൂട്ടിച്ചേർത്തു.

തിരക്കേറിയ ദിവസങ്ങളിൽ പോലും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാനായതിൽ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസമാണ് നിർണായകമായതെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. “യാത്രക്കാരുടെ സൗകര്യമാണ് ഞങ്ങളുടെ മുൻഗണന. അതിനായി ആവശ്യമായ എല്ലാ ഒരുക്കങ്ങളും മുൻകൂട്ടി ഉറപ്പാക്കുകയായിരുന്നു.' അദ്ദേഹം വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com