പൊതുമാപ്പ്: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ്

ഓഫർ ലെറ്റർ കിട്ടിയ അനധികൃത താമസക്കാർക്ക് സുവർണാവസരം
AlHind group airline promises low cost flight tickets
പൊതുമാപ്പ്: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ്representative image
Updated on

ദുബായ്: പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക് നിരക്കിളവിൽ എയർ ടിക്കറ്റ് നൽകാൻ യുഎഇ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ തുടങ്ങിയ വിമാനകമ്പനികളുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും ദുബായ് ഇമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ഐസിപി അധികൃതരും വിമാനകമ്പനികളുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

ഓഫർ ലെറ്റർ കിട്ടിയ അനധികൃത താമസക്കാർക്ക് സുവർണാവസരം

താമസ വിസയുടെ കാലാവധി പൂർത്തിയായ ശേഷം പല കാരണങ്ങളാൽ രാജ്യത്ത് തങ്ങുന്ന നിരവധി പേരുണ്ട്.ഇവരിൽ ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ ലഭിച്ചവർ സാധാരണ രീതിയിൽ വിസാ കാലാവധിക്ക് ശേഷമുള്ള ദിവസങ്ങൾക്ക് പിഴ നൽകേണ്ടി വരും.പ്രതിദിനം 50 ദിർഹം വീതമാണ് പിഴ നൽകേണ്ടത്.

പൊതുമാപ്പ് തുടങ്ങിയാൽ ഒരു ദിർഹം പോലും പിഴത്തുക നൽകാതെ ഇവർക്ക് വിസാപദവി മാറ്റാൻ സാധിക്കും. സാധുവായ താമസ വിസയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന അനധികൃത താമസക്കാർക്ക് ഇതൊരു സുവർണാവസരമാണ്. മറ്റെതെങ്കിലും കമ്പനി പ്രശ്നങ്ങൾ മൂലമോ, സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടോ കമ്പനി വിസയോ ഫാമിലി വിസയോ പുതുക്കാൻ വൈകിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

യാത്രാ നിരോധനമുള്ളവർക്ക് വിസാ പദവി മാറ്റാൻ സാധിക്കുമോ?

യുഎയിൽ ചെക്ക് കേസിന്‍റെ ഭാഗമായോ ക്രെഡിറ്റ് കാർഡ് കുടിശിക വരുത്തിയാലോ ബാങ്കുകളുടെ പരാതിയെ തുടർന്ന് ചിലർക്ക് യാത്രാ നിരോധനം ഏർപ്പെടുത്താറുണ്ട്. ചില സാഹചര്യങ്ങളിൽ ഇവർക്ക് വിസ പുതുക്കാൻ സാധിക്കാതെ വന്നേക്കാം. അങ്ങനെയുള്ളവർക്കും പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ദുബായിലെ അമർ സെന്‍റർ സൂപ്പർവൈസർ മുഹമ്മദ് ഹനീഫ് പറയുന്നു. ഇങ്ങനെയുള്ളവർക്ക് താമസം നിയമപരമാക്കാൻ സാധിക്കും, എന്നാൽ യാത്രാ നിരോധനം നീങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

AlHind group airline promises low cost flight tickets
യുഎയിൽ പൊതുമാപ്പ് സെപ്റ്റംബർ 1 മുതൽ; വിശദാംശങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

Trending

No stories found.

Latest News

No stories found.