ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി വ‍്യാഴാഴ്ച അവസാനിക്കും. പൊതുമാപ്പിന്‍റെ കാലാവധി നീട്ടില്ലെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അധികൃതർ അറിയിച്ചു.
അവീർ കേന്ദ്രത്തിൽ മാത്രം നടത്തിവന്നിരുന്ന ബയോമെട്രിക് സ്കാനിംഗ് അടക്കമുള്ള സേവനങ്ങൾ ആമർ സെന്‍ററുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടെ അവീറിലെ മുഴുവൻ പൊതുമാപ്പ് സേവനങ്ങളും ആമർ സെന്‍ററുകളിലും ലഭ്യമാവും. ഔട്ട് പാസിന്‍റെ കാലാവധി 14 ദിവസമാണെന്ന് അധികൃതർ വ്യക്തമാക്കി. 14 ദിവസത്തിന് ശേഷം അത് നീട്ടാൻ സാധിക്കില്ലെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു.