വാർഷിക കലാ പ്രദർശനവും പുസ്തക പ്രകാശനവും

തലശ്ശേരി സ്വദേശിനി റുക്സീന മുസ്തഫയും നജഹ് മുസ്തഫയുമാണ് ഗാലറിക്ക് നേതൃത്വം നൽകുന്നത്.
Annual art exhibition and book launch

വാർഷിക കലാ പ്രദർശനവും പുസ്തക പ്രകാശനവും

Updated on

ദുബായ്: ഇന്‍റർനാഷണൽ സ്റ്റുഡിയോ ഓഫ് ആർട്ട് & ഗാലറീസിന്‍റെ വാർഷിക കലാ പ്രദർശനവും 'ആർട്ട് ഇംപാക്ട് 2025' പുസ്തക പ്രകാശനവും നടത്തി. ചടങ്ങിൽ 50 ലേറെ കലാകാരന്മാരുടെ ചിത്രരചന, ശിൽപകല, ഫോട്ടോഗ്രഫി ഉൾപ്പെടെയുള്ള സൃഷ്ടികൾ പ്രദർശിപ്പിച്ചു. തലശ്ശേരി സ്വദേശിനി റുക്സീന മുസ്തഫയും നജഹ് മുസ്തഫയുമാണ് ഗാലറിക്ക് നേതൃത്വം നൽകുന്നത്. ദുബായ് കൾച്ചറൽ ആൻഡ് ആർട്സ് അതോറിറ്റിയിലെ ഖലീൽ അബ്ദുൽ വാഹിദ്, ഫൈസൽ അബ്ദുൽ ഖാദർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

'ആർട്ട് ഇംപാക്ട് 2025' എന്ന പ്രീമിയം പുസ്തകത്തിൽ പ്രദർശനത്തിലെ ഓരോ കലാകാരന്‍റെയും സൃഷ്ടികളും അവരുടെ കലാപരമായ കാഴ്ചപ്പാടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അഡ്രിയാൻ തോമസ്, അഹമ്മദ് നിസാം ഒസ്മാൻ, അലക്സ് റോഡ്രിഗസ്, അനീറ്റ ബാലാജി, അനു ബാഫ്ന, ഫാറ അൽബ്ലൂഷി, ഇംഗ ബുട്കുട്ടെ, ജയനാഥ് കെ, കരീമ അൽ ഷോമേലി, ലാരിസ്, മാലവിക രാംദാസ്, നജഹ് മുസ്തഫ, പ്രശാന്ത് ചന്ദ്രൻ, റുക്സീന മുസ്തഫ, ഷെബ മറിയം ഫിലിപ്പ്, ശിൽപ ശ്രീനിവാസ് ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളാണ് ഈ വർഷത്തെ പ്രദർശനത്തിൽ ഇടം നേടിയത്. യുഎഇയിലെ പ്രമുഖ ഗാലറികൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ഡിസൈൻ സ്റ്റുഡിയോകൾ എന്നിവിടങ്ങളിൽ ഈ പുസ്തകം ലഭ്യമാക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com