
അബുദാബി: കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷിക ആഘോഷം 'പത്തരമാറ്റ്' എന്ന പേരിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടത്തും. 2025 ജനുവരി ആദ്യ വാരം നടത്തുന്ന പരിപാടിയുടെ പോസ്റ്റർ അബുദാബി മദിന സായിദ് ലുലു ജനറൽ മാനേജർ റജി ഒ.എസ്. ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്സൽ കെ സൈദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്‌തു.
പ്രസിഡന്‍റ് മുഹമ്മദ് ആലംപാടി, ആക്ടിങ് ജനറൽ സെക്രട്ടറി താജ് ഷമീർ, വൈസ് പ്രസിഡന്‍റ് നൗഷാദ് ബന്ദിയോട്, ജോയിന്‍റ് സെക്രട്ടറി തസ്ലി ആരിക്കാടി ഭാരവാഹികളായ ഹസൈനാർ ചേരൂർ, ഫജീർ മവ്വൽ, അച്ചു കടവത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.