anria onam celebration
അങ്കമാലി എൻആർഐ അസോസിയേഷന്‍റെ ഓണാഘോഷം 'വർണ്ണോത്സവം' നടത്തി

അങ്കമാലി എൻആർഐ അസോസിയേഷന്‍റെ ഓണാഘോഷം 'വർണ്ണോത്സവം' നടത്തി

Published on

അജ്‌മാൻ: അങ്കമാലി എൻ ആർ ഐ അസോസിയേഷന്‍റെ (ആൻറിയ) ഓണാഘോഷം അറക്കൽ ഗോൾഡ് & ഡയമണ്ട്സ് - വർണ്ണോത്സവം എന്ന പേരിൽ നടത്തി. രാവിലെ 9 മുതൽ രാത്രി 9 വരെ അജ്‌മാൻ കൾച്ചറൽ സെന്‍ററിലാണ് ആഘോഷ പരിപാടികൾ നടത്തിയത്. സാംസ്കാരിക സമ്മേളനം പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം നരേൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് ലിജി റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ നീതു സിജീഷ്, പോളി മത്തായി, അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രതിനിധി മുഹമ്മദ്‌ സുൾഫി, പവർ ഓൺ മാനേജിങ് ഡയറക്ടർ സ്റ്റിജോ കല്ലറക്കൽ, ഗോൾഡൻ ലക്ഷ്യൂറിയസ് പ്രതിനിധി നൗഫൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി റോബിൻ പരമേശ്വരൻ സ്വാഗതവും ജനറൽ കൺവീനർ ജിജോ അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

തിരുവാതിരക്കളി, കൈകൊട്ടിക്കളി, കഥകളി, ശാസ്ത്രിയ നൃത്തം,സിനിമാറ്റിക് ഡാൻസ്, ഓണപ്പാട്ട് മത്സരം,മലയാളി കുടുംബം,കുട്ടികളുടെ മത്സരമായ വർണ്ണത്തുമ്പികൾ,പൂക്കള മത്സരം,വടം വലി മത്സരം എന്നിവ നടത്തി.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. മഹാബലിയും,കഥകളി ഉൾപ്പെടെയുള്ള കലാ രൂപങ്ങളും അണിനിരന്ന ഘോഷയാത്രയും ശിങ്കാരിമേളവും മലയാളിയുടെ സാംസ്‌കാരിക പൈതൃകത്തിന്‍റെ വിളംബരമായി.

'വയനാടിനു ഒരു കൈത്താങ്ങ്'എന്ന പേരിൽ അങ്കമാലി എൻ ആർ ഐ അസോസിയേഷൻ സമാഹരിച്ച തുക ട്രഷറർ പീറ്റർ സെബാസ്റ്റ്യൻ ആൻറിയ കെയർ കൺവീനർ സിജീഷ് മുകുന്ദന് കൈമാറി. അങ്കമാലി നഗരസഭയിലെയും സമീപത്തെ 12 പഞ്ചായത്തുകളിലെയും ആയിരത്തിഇരുനൂറോളം പേർ പങ്കെടുത്ത വർണ്ണോത്സവത്തിന് ജിമ്മി വർഗീസ്, റോബിൻ അഗസ്റ്റിൻ, ജെറുൻ, റോയ് വർഗീസ്, ജോമോൻ പാറക്കടവ്, ഹാപ്പി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി

logo
Metro Vaartha
www.metrovaartha.com