
അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫ്
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോഓർഡിനേറ്ററായി അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫ് അട്ടപ്പാട്ട് നിയമിതനായി. സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ഡോ. സെബാസ്റ്റ്യൻ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ളത്. പതിനാലു പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം.
അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫിന്‍റെ പ്രവർത്തനം പ്രവാസി ലീഗൽ സെല്ലിന് മുതൽകൂട്ടാവുമെന്ന് ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് എന്നിവർ വാർത്താ കുറിപ്പിൽ പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.