അൽ അഖ്‌സ പള്ളിയിലെ ഇസ്രയേൽ അതിക്രമത്തെ അപലപിച്ച് അറബ് പാർലമെന്‍റ്

ഇത്തരം പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അറബ് പാർലമെന്‍റ് കുറ്റപ്പെടുത്തി.
Arab Parliament condemns Israeli aggression at Al-Aqsa Mosque

അൽ അഖ്‌സ പള്ളിയിലെ ഇസ്രയേൽ അതിക്രമത്തെ അപലപിച്ച് അറബ് പാർലമെന്‍റ്

Updated on

ദുബായ്: അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ കുടിയേറ്റക്കാരും മന്ത്രിമാരും നടത്തിയ അതിക്രമത്തെ അറബ് പാർലമെന്‍റ് അപലപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അറബ് പാർലമെന്‍റ് കുറ്റപ്പെടുത്തി.

അത്തരം ലംഘനങ്ങൾ അവസാനിപ്പിക്കാനും പലസ്തീൻ ജനതയ്ക്കും അവരുടെ പുണ്യ സ്ഥലങ്ങൾക്കും അന്താരാഷ്ട്ര സംരക്ഷണം നൽകാനും രാജ്യാന്തര സമൂഹത്തോട് അറബ് പാർലമെന്‍റ് ആഹ്വാനം ചെയ്തു.

കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ അറബ് പാർലമെന്‍റ് പിന്തുണച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com