അറബ് സൂപ്പർ സ്റ്റാർ ഹുസൈൻ അൽ ജസ്മിയുടെ സംഗീത പരിപാടി ഗ്ലോബൽ വില്ലേജിൽ ഞായറാഴ്ച

ഗ്ലോബൽ വില്ലേജ് എൻട്രി ടിക്കറ്റുകൾ എടുക്കുന്നവർക്ക് സംഗീത കച്ചേരി സൗജന്യമാണ്.
Arab super star music programme on Sunday
അറബ് സൂപ്പർ സ്റ്റാർ ഹുസൈൻ അൽ ജസ്മിയുടെ സംഗീത പരിപാടി ഗ്ലോബൽ വില്ലേജിൽ ഞായറാഴ്ച
Updated on

ദുബായ്: വിഖ്യാത അറബ് സംഗീതജ്ഞൻ ഹുസൈൻ അൽ ജസ്മിയുടെ സംഗീത പരിപാടി ഞായറാഴ്ച ദുബായ് ഗ്ലോബൽ വില്ലേജിൽ നടക്കും. "സിതാ അൽ സുബ്ഹ", "ബിൽ ബുന്ത് അൽ അരീദ്", "അൽ ഷാക്കി" തുടങ്ങിയ ഹിറ്റുകളിലൂടെ പ്രശസ്തനായ അൽ ജസ്മിയുടെ സംഗീത പരിപാടി രാത്രി 8 മണിക്ക് ആരംഭിക്കും. ഗ്ലോബൽ വില്ലേജ് എൻട്രി ടിക്കറ്റുകൾ എടുക്കുന്നവർക്ക് സംഗീത കച്ചേരി സൗജന്യമാണ്. കുടുംബങ്ങൾക്കും സ്ത്രീകൾക്കുമായി ഇവിടെ പ്രത്യേക മേഖല സജ്ജീകരിച്ചിട്ടുണ്ട്.

ഷാർജയിലെ ഖോർഫക്കാനിൽ 1979 ഓഗസ്റ്റിൽ ജനിച്ച ഹുസ്സൈൻ അൽ ജസ്മിക്ക് 2008ലെ മികച്ച അറബ് ഗായകനുള്ള മുറെക്സ് ഡി'ഓർ പുരസ്കാരം ലഭിച്ചു.

അദ്ദേഹത്തിന്‍റെ ഏറ്റവും ജനപ്രിയമായ ഗാനം ഈജിപ്ഷ്യൻ ഷാബി ഗാനമായ 'ബുഷ്രത് ഖൈർ' ആണ്.

വത്തിക്കാനിലെ വാർഷിക ക്രിസ്മസ് സംഗീത കച്ചേരിയിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. വത്തിക്കാനിൽ സംഗീത പരിപാടി നടത്തുന്ന ആദ്യ അറബ് ഗായകൻ കൂടിയാണ് ജസ്മി. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ലബനാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ ഏറെ ജനപ്രിയനാണ് ഹുസ്സൈൻ അൽ ജസ്മി. എക്‌സ്‌പോ 2020 ഉദ്ഘാടന ചടങ്ങിലെ ഗാനമവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com