വയനാട്ടിൽ അനാഥരായ കുട്ടികൾക്ക് ജോലി കിട്ടുന്നതുവരെ എല്ലാ ചെലവും ഏരീസ് ഗ്രൂപ്പ് വഹിക്കും

മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട പത്ത് കുട്ടികളുടെ പഠനച്ചെലവും വഹിക്കുമെന്ന് സോഹൻ റോയ്
Sohan Roy (Chairman & CEO, Aries Group)
സോഹൻ റോയ് (ചെയർമാൻ, സിഇഒ, ഏരീസ് ഗ്രൂപ്പ്)
Updated on

സ്വന്തം ലേഖകൻ

ഷാർജ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് കൈത്താങ്ങായി ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌. ഇവിടെ അനാഥരായ എല്ലാ കുട്ടികളുടെയും പഠനം, കരിയർ ഡിസൈൻ എന്നിവ മുതൽ ജോലി കിട്ടുന്നത് വരെയുള്ള എല്ലാ ചെലവുകളും ഏരീസ് ഗ്രൂപ്പ് ഏറ്റെടുക്കും.

അതോടൊപ്പം മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട പത്ത് കുട്ടികളുടെ പഠനച്ചെലവും വഹിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ സോഹൻ റോയ് അറിയിച്ചു.

''കുട്ടികളുടെ പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കി വയനാടിന്‍റെ പുനർനിർമാണ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുക എന്നതാണ് ലക്ഷ്യം. മാതാപിതാക്കളുടെ വേർപാടിലൂടെയും ദുരന്തക്കാഴ്ചകളിലൂടെയും മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്ക് സ്ഥാപനത്തിലെ ഹാപ്പിനസ് ഡിപ്പാർട്ട്മെന്‍റിന്‍റെ പിന്തുണയോടെ വേണ്ടുന്ന സഹായങ്ങൾ ലഭ്യമാക്കും'', സോഹൻ റോയ് പറഞ്ഞു.

നേപ്പാൾ ഭൂകമ്പം, 2018ലെ കേരളത്തിലെ വെള്ളപ്പൊക്കം, കോവിഡ് തുടങ്ങിയ ദുരന്ത സമയങ്ങളിലെല്ലാം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഏരീസ് നടപ്പിലാക്കിയത്. 29 ഓളം രാജ്യങ്ങളിൽ 66ലേറെ കമ്പനികളടങ്ങുന്ന ഗ്രൂപ്പാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com