
അർജുൻ
ഉമ്മുൽഖുവൈൻ: കോഴിക്കോട് പേരാമ്പ്ര കൈതക്കൽ സ്വദേശി കണിയാംകണ്ടി അർജുൻ (32) ഉമ്മുൽഖുവൈൻ കടലിൽ മുങ്ങിമരിച്ചു. പേരാമ്പ്ര സ്വദേശി പ്രേമന്‍റേയും ഗീതയുടെയും മകനാണ്. ഭാര്യക്കും ബന്ധുവിനുമൊപ്പം കടലിൽ കുളിക്കുന്നതിനിടയിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർക്ക് അർജുനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല.
രണ്ടുവർഷമായി ഉമ്മുൽഖുവൈനിൽ മെസഞ്ചർ ആയി ജോലിചെയ്യുകയായിരുന്നു. ഇതിനുമുൻപ് ഒമാനിലും ജോലി ചെയ്തിരുന്നു. ഭാര്യ : ദർശന. ആറുമാസം മുൻപായിരുന്നു വിവാഹം. സഹോദരി അഞ്ജന (അയർലൻഡ്). സംസ്‌കാരം നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.