അബുദാബി റഹായെൽ ഓട്ടോമോട്ടീവ് സിറ്റിയിൽ ആദ്യ ഇവി-റെഡി വർക്ക്‌ഷോപ്പുമായി ആര്യ ഓട്ടോ

അബ്ദുല്ല അൽ ഹമേലി ഇവി-റെഡി വർക്ക്‌ഷോപ്പ് ഉദ്‌ഘാടനം ചെയ്തു.
Arya Auto opens first EV-ready workshop in Abu Dhabi's Rahayel Automotive City

അബുദാബി റഹായെൽ ഓട്ടോമോട്ടീവ് സിറ്റിയിൽ ആദ്യ ഇവി-റെഡി വർക്ക്‌ഷോപ്പുമായി ആര്യ ഓട്ടോ

Updated on

അബുദാബി: കെസാഡ് ഗ്രൂപ്പിന്‍റെ കീഴിലുള്ള റഹായെൽ ഓട്ടോമോട്ടീവ് സിറ്റിയിൽ ആദ്യ ഇവി - റെഡി ആധുനിക വർക്ക്‌ഷോപ്പുമായി മലയാളികളുടെ ഉടമസ്ഥതയിലുള്ള ആര്യ ഓട്ടോ. 150,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ സംവിധാനത്തിൽ ഒരേ സമയം 100-ൽ അധികം വാഹനങ്ങൾ കൈകാര്യം ചെയ്യാനാവും. ഏറ്റവും പുതിയ ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യകളുള്ള മെക്കാനിക്കൽ വിഭാഗവും, സമഗ്രമായ ബോഡി ഷോപ്പും, ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക മെയിന്റനൻസ് ആൻഡ് റിപെയർ വിഭാഗങ്ങളും ഉൾപ്പെടുന്നതാണ് പുതിയ സംരംഭം.

എക്കണോമിക് സിറ്റീസ് ആൻഡ് ഫ്രീ സോൺസ് സിഇഒ അബ്ദുല്ല അൽ ഹമേലി ഇവി-റെഡി വർക്ക്‌ഷോപ്പ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കെസാഡ് ഗ്രൂപ്പ് ചീഫ് കൊമേഴ്സ്യൽ ഓഫിസർ ഫാത്തിമ അൽ ഹമ്മാദി, സ്റ്റേക്ക്ഹോൾഡർ മാനേജ്‌മെന്‍റ് ആൻഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിലെ യൂസഫ് അൽ സാബി, റഹായേൽ ഓട്ടോമോട്ടീവിലെ ആക്റ്റിങ് ജനറൽ മാനേജർ ഖാലിദ് അൽ തെനേജി, കൊമേഴ്സ്യൽ ആൻഡ് ബിസിനസ് ഡെവലപ്‌മെന്‍റ് സീനിയർ മാനേജർ സാലിം എം. മാമരി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. സ്ഥാപകനും മാനേജിങ് ഡയറക്റ്ററുമായ പി.കെ. സുഭാഷ് ബോസ് മുഖ്യപ്രഭാഷണം നടത്തി.

ആര്യ ഓട്ടോ വിശ്വാസ്യത, ഗുണനിലവാരം ഐക്യം എന്നിവയിൽ ഊന്നൽ നൽകുന്ന സ്ഥാപനമാണെന്നും യുഎഇ ഓട്ടോമോട്ടീവ് സേവന മേഖലയിൽ പുതിയൊരു പ്രവർത്തന സംസ്‌കാരം കൊണ്ടുവരാൻ ആര്യ ഓട്ടോയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തലമുറകളോളം നീണ്ടുനിൽക്കുന്ന പാരമ്പര്യമാണ് ആര്യ ഓട്ടോക്കുള്ളതെന്ന് ചെയർമാൻ പി.കെ. അശോകനും കഴിഞ്ഞ തലമുറകൾ നൽകിയ അനുഭവ സമ്പത്തും വരും തലമുറയുടെ ഊർജവും ചേരുന്ന ഈ സംരംഭം യുഎഇയുടെ വളർന്നുവരുന്ന ഓട്ടോമോട്ടീവ് ഏകോസിസ്റ്റത്തിനു പുതിയ ശക്തി പകരുന്നുവെന്ന് ആര്യ ഓട്ടോയുടെ പാർട്ട്ണറായ പി.കെ. സുരേഷും അഭിപ്രായപ്പെട്ടു.

ഉപയോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരം ഉറപ്പ് വരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ആര്യ ഓട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്റ്റർ പി.ജെ. പ്രജിത്ത് പറഞ്ഞു. 2007-ൽ സ്ഥാപിതമായ ആര്യ ഓട്ടോക്ക് സുരക്ഷ, കാര്യക്ഷമത, പ്രകടനം എന്നിവയിലെ ഉയർന്ന നിലവാരം അടിസ്ഥാനമാക്കി വ്യവസായ മന്ത്രാലയത്തിന്‍റെ സർട്ടിഫിക്കറ്റ് ഓഫ് കോൺഫോർമിറ്റി പ്രോഗ്രാമിന് കീഴിൽ ഫൈവ് സ്റ്റാർ ക്വാളിറ്റി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com