വെറ്റെക്‌സില്‍ സുസ്ഥിര ഊർജ പദ്ധതികളുമായി ആസാ ഗ്രൂപ്പ്

പുതിയ പദ്ധതിയുടെ പ്രവര്‍ത്തനരൂപം വെറ്റെക്‌സില്‍ സന്ദര്‍ശകര്‍ക്കായി ആസാ ഒരുക്കിയിരുന്നുവെന്ന് സിഒഒ കാള്‍ പറഞ്ഞു.
Asa Group with sustainable energy projects in Vetex

വെറ്റെക്‌സില്‍ സുസ്ഥിര ഊർജ പദ്ധതികളുമായി ആസാ ഗ്രൂപ്പ്

Updated on

ദുബായ്: വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി സംഘടിപ്പിച്ച വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റ് എക്‌സിബിഷനില്‍ (വെറ്റെക്‌സ്) അതിനൂതന സുസ്ഥിര ഊർജ പദ്ധതികളുമായി ആസാ ഗ്രൂപ്പ്. വെറ്റെക്‌സില്‍ ഇത്തവണയും സാന്നിധ്യം ഉറപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ആസയുടെ ഗോ ഗ്രീന്‍ പോലുള്ള സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഹരിത ഭാവിക്കായി ഒരേ ദര്‍ശനം പങ്കിടുന്ന വ്യവസായ നേതാക്കളുമായി സഹകരിക്കാനും സാധിച്ചുവെന്നും ആസാ മിഡിലീസ്റ്റ് കോണ്‍ട്രാക്റ്റിങ് കമ്പനി ചെയര്‍മാന്‍ സി.പി. സാലിഹ് പറഞ്ഞു.

ദീയുമായി സഹകരിച്ച് നടപ്പാക്കുന്ന ഗോ ഗ്രീന്‍ സംരംഭവും പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളുമാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് ഡയറക്റ്റര്‍മാരായ അന്‍ഹാര്‍ സാലിഹ്, സഞ്ജീദ് സാലിഹ്, സഹല്‍ സാലിഹ് എന്നിവര്‍ പറഞ്ഞു. പുതിയ പദ്ധതിയുടെ പ്രവര്‍ത്തനരൂപം വെറ്റെക്‌സില്‍ സന്ദര്‍ശകര്‍ക്കായി ആസാ ഒരുക്കിയിരുന്നുവെന്ന് സിഒഒ കാള്‍ പറഞ്ഞു.

വര്‍ഷത്തില്‍ 12,000 മെട്രിക് ടണ്‍ സ്റ്റീല്‍ സ്ട്രക്ച്ചര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് കമ്പനിയുടെ പ്രത്യേകതയെന്ന് ആസാ ഗ്രൂപ്പ് സിഇഒ ഫാരിസ് അബൂബക്കർ വ്യക്തമാക്കി. കഴിഞ്ഞ 19 വര്‍ഷങ്ങളായി ദീവയുടെ വിശ്വസ്ത പങ്കാളിയാണ് ആസാ ഗ്രൂപ്പ്. 16 വര്‍ഷങ്ങളായി വെറ്റെക്‌സിലും സജീവ പങ്കാളിത്തമുണ്ട്.

സിപി ഹോള്‍ഡിങ് എന്ന ആഗോള ഗ്രൂപ്പിന്‍റെ ശക്തമായ പിന്തുണയോടെ 7,000 ത്തിലേറെ ജീവനക്കാരും, 500-ത്തിലേറെ വാഹനങ്ങളും യന്ത്രങ്ങളുമുള്ള ആസാ ഗ്രൂപ്പ് 1,500 ത്തിലേറെ പദ്ധതികൾ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡയറക്റ്റര്‍ (പവര്‍ ഡിവിഷന്‍) രഞ്‌ജോദ് സിങ്, ആഷ്ലി (കോണ്‍ട്രാക്റ്റ് മാനേജര്‍) തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com